അരയ്ക്ക് താഴെ തളർന്നയാളെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മര്‍ദ്ദിച്ചു

Published : Feb 11, 2018, 11:45 PM ISTUpdated : Oct 05, 2018, 03:23 AM IST
അരയ്ക്ക് താഴെ തളർന്നയാളെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മര്‍ദ്ദിച്ചു

Synopsis

തൊടുപുഴ: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് അരയ്ക്ക് താഴെ തളർന്നയാളെ മർദ്ദിച്ചതായി പരാതി. കാളിയാർ വട്ടക്കുന്നേൽ മഞ്ജുഷിനാണ് മർദനമേറ്റത്. സംഭവത്തിൽ കാളിയാർ പോലീസ് കേസെടുത്തു.

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വണ്ടമറ്റത്ത് റോഡിൽ സുഹൃത്തുക്കളെ കണ്ട്  കാർ  നിർത്തി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു മഞ്ജുഷ്. പിറകെ കാറിൽ വന്ന അയൽവാസി ഷൈജോ സൈഡ് നൽകിയില്ലെന്നാരോപിച്ച് മർദിക്കുകയായിരുന്നു. നാട്ടുകാരാണ് മഞ്ജുഷിനെ ആശുപത്രിയിലെത്തിച്ചത്. സഹായിക്കാനെത്തിയവരെ ഷൈജോ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു.  അഞ്ച് വർഷം മുൻപുണ്ടായ അപകടത്തിൽ അരയ്ക്ക് താഴെ തളർന്നതിനാൽ കൈകൾ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന കാറാണ് മഞ്ജുഷ് ഉപയോഗിച്ചിരുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം': വി കെ പ്രശാന്ത് എംഎൽഎയോട് കൗൺസിലർ ആർ ശ്രീലേഖ
ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം