വിഴിഞ്ഞം സമരം ഒത്തുതീര്‍ന്നു

Published : Nov 03, 2017, 01:45 PM ISTUpdated : Oct 05, 2018, 03:32 AM IST
വിഴിഞ്ഞം സമരം ഒത്തുതീര്‍ന്നു

Synopsis

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്  പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നടത്തിയ സമരം ഒത്തുതീര്‍പ്പായി.  ജില്ലാ കളക്ടറും സമരസമിതിയുമായുളള ചര്‍ച്ചയിലാണ് തീരുമാനം. ചര്‍ച്ച തൃപ്തികരമെന്ന് സമരസമിതി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ നഷ്ടപരിഹാരം ഈ മാസം 30നകം വിതരണം ചെയ്യാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. 

നഷ്ടപരിഹാര പാക്കേജും വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യുക, പൈലിംഗിംല്‍ തകര്‍ന്ന വീടുകളുടെ കേടുപാടുകള്‍ പരിഹരിക്കുക തുടങ്ങിവയാണ് സമരക്കാരുടെ ആവശ്യം. സമരംമൂലം കഴിഞ്ഞ 11 ദിവസമായി വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണം പൂര്‍ണമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ദാരിദ്ര്യം നിലവിൽ കുറഞ്ഞു, മധ്യവർഗ്ഗമോ അതിലേക്ക് ഉയരാൻ ആഗ്രഹിക്കുന്നവരോ ആണ് ഇപ്പോൾ കേരളത്തിൽ അധികം പേരുമെന്ന് ടിഎം തോമസ് ഐസക്
'എബ്രഹാം ലിങ്കണി'ൽ നിന്ന് പറന്നുയർന്ന് പോർ വിമാനങ്ങൾ, ഇറാനുമായുള്ള ചർച്ചകൾക്കിടെയിലും പടയൊരുക്കം കടുപ്പിച്ച് യുഎസ്