സിറിയന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ ഐ.എസ് ആക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു

By Web DeskFirst Published May 3, 2017, 5:18 AM IST
Highlights

കിഴക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലേക്ക് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 30പേര്‍ കൊല്ലപ്പെട്ടതായി സൂചന. കുര്‍ദ്ദീഷ് പോരാളികളും സിറിയന്‍ ഡെമോക്രാറ്റിക്ക് സേനയും സുരക്ഷ ഏര്‍പ്പെടുത്തിയ ഹസക്കാഹ് പ്രവിശ്യയിലായിരുന്നു ആക്രമണം. സംഭവത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടുവെന്നും 25 പേര്‍ക്ക് പരിക്കേറ്റതായും സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്യുന്നു

സിറിയയിലെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്തവര്‍ താമസിച്ചിരുന്ന ക്യാമ്പുകളിലാണ് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്. കുര്‍ദിഷ് പോരാളികളുടെ ചെക് പോസ്റ്റുകളില്‍ ചാവേര്‍ ആക്രമണം നടത്തുകയും സിവിലിയന്മാര്‍ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു. നൂറുകണക്കിന് അഭയാര്‍ത്ഥികളാണ് ഇവിടെ താമസിച്ചിരുന്നത്. സിവിലിയന്‍ വേഷത്തിലെത്തിയവരാണ് പൊടുന്നെനെ ആക്രമണം നടത്തിയത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

click me!