യുഡ‍ിഎഫ് വനിതാ സംഗമത്തിന് നേര്‍ക്ക് കയ്യേറ്റമെന്ന് പരാതി

Published : Dec 29, 2018, 05:10 PM ISTUpdated : Dec 29, 2018, 05:12 PM IST
യുഡ‍ിഎഫ് വനിതാ സംഗമത്തിന് നേര്‍ക്ക് കയ്യേറ്റമെന്ന് പരാതി

Synopsis

വനിതാ സംഗമത്തിന് നേരെ കൊല്ലം ചിന്നക്കടയിലാണ് കയ്യേറ്റ ശ്രമമുണ്ടായതായി പരാതി ഉയര്‍ന്നിരിക്കുന്നത്.  ഒരേ സമയം വനിതാ സംഗമവും വനിതാ മതിലിന്‍റെ മുന്നൊരുക്കമായി നടത്തുന്ന കലാജാഥയും ഒരേ സ്ഥലത്ത് വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.

കൊല്ലം: വനിതാ മതിലിനും അയ്യപ്പജ്യോതിക്കും ബദലായി യുഡിഎഫ് സംഘടിപ്പിക്കുന്ന വനിതാ സംഗമത്തിന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. വനിതാ സംഗമത്തിന് നേരെ കൊല്ലം ചിന്നക്കടയിലാണ് കയ്യേറ്റ ശ്രമമുണ്ടായതായി പരാതി ഉയര്‍ന്നിരിക്കുന്നത്. ഒരേ സമയം വനിതാ സംഗമവും വനിതാ മതിലിന്‍റെ മുന്നൊരുക്കമായി നടത്തുന്ന കലാജാഥയും ഒരേ സ്ഥലത്ത് വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. 

ഇരു വിഭാഗവും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയുടെ വക്കോളമെത്തി. ഇരുക്കൂട്ടരുമായി പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും പിന്നീട് വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. തുടര്‍ന്ന് കലാജാഥയുടെ ഭാഗമായുള്ള പ്രകടനങ്ങള്‍ അരേങ്ങറുമ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. വനിതാ മതിലിനും അയ്യപ്പജ്യോതിക്കും ബദലായുള്ള യുഡിഎഫിന്‍റെ വനിതാ സംഗമത്തിന് തുടക്കമായിട്ടുണ്ട്.

പതിമൂന്ന് ജില്ലകളിലും ജില്ലാ ആസ്ഥാനത്തും സെക്രട്ടറിയേറ്റിന് മുന്നിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഡിഎഫിന്‍റെ വനിതാ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. സെക്രട്ടറിയേറ്റിന് മുന്നിൽ സംഗമം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

വിവിധ ജില്ലകളിൽ നേതാക്കൾ നേതൃത്വം നൽകും. ശബരിമലയുടെ പേരിൽ സിപിഎമ്മും ബിജെപിയും നടത്തുന്ന പ്രചാരണത്തിനെതിരാണ് വനിതാ സംഗമമെന്ന് വനിതാ ഏകോപനസമിതി ചെയർമാൻ ലതികാ സുഭാഷ് അറിയിച്ചു. യുഡിഎഫിന്‍റെയും ഘടകക്ഷികളായ ആറ് സംഘടനകളുടെയും വനിതാസംഘടനകളാണ് പ്രതിരോധത്തില്‍ പങ്കെടുക്കുന്നത്. ഓരോ ജില്ലയിലും ആയിരത്തില്‍ അധികം ആള്‍ക്കാര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കം, സംഘം പണവുമായി കറങ്ങുന്നു'; സ്വർണക്കൊള്ളയിൽ പ്രവാസി വ്യവസായിയുടെ കൂടുതൽ മൊഴി
ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു; മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്