വിശ്വാസവോട്ടെടുപ്പ്; ഡിഎംകെ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

Published : Oct 12, 2017, 08:14 AM ISTUpdated : Oct 04, 2018, 05:49 PM IST
വിശ്വാസവോട്ടെടുപ്പ്; ഡിഎംകെ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

Synopsis

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ ഉടന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഡിഎംകെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ എടപ്പാടി സര്‍ക്കാരിനെതിരെ വോട്ട് രേഖപ്പെടുത്തിയ ഒപിഎസ്സുള്‍പ്പടെ 12 എംഎല്‍എമാര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന കാര്യത്തില്‍ നേരത്തേ കോടതി സ്പീക്കറില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. 

ഇതിനുള്ള മറുപടി ഇന്ന് സ്പീക്കര്‍ കോടതിയില്‍ സമര്‍പ്പിയ്ക്കും. ദിനകരന്‍ പക്ഷത്തെ എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരെയുള്ള കേസ് ഇനി പരിഗണിയ്ക്കുന്നത് അടുത്തമാസം രണ്ടാം തീയതിയാണ്. ഇതിനിടെ അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നത്തിന്‍മേല്‍ അവകാശമുന്നയിച്ച് ഇരുപക്ഷവും നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുന്നത് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്ത തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽപിജി കാര്യത്തിൽ ജനങ്ങൾക്ക് വലിയ പരിഭ്രാന്തിയുണ്ടെന്ന് രാഹുൽ, 5 ദിവസത്തിൽ ഉത്പാദനം 28 ശതമാനം വർധിപ്പിച്ചെന്ന് മന്ത്രി; ലോക്സഭയിൽ ഭരണ-പ്രതിപക്ഷ പോര്
കുവൈത്തിലെ മംഗഫ് റെസിഡൻഷ്യൽ കെട്ടിടത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം