കോഴിക്കോട് രണ്ട് പേര്‍ മരിച്ച അപകടം അറിഞ്ഞുകൊണ്ട് വരുത്തിവെച്ചതെന്ന് കളക്ടര്‍

Web Desk |  
Published : May 04, 2018, 07:42 PM ISTUpdated : Jun 08, 2018, 05:47 PM IST
കോഴിക്കോട് രണ്ട് പേര്‍ മരിച്ച അപകടം അറിഞ്ഞുകൊണ്ട് വരുത്തിവെച്ചതെന്ന് കളക്ടര്‍

Synopsis

ചിന്താവളപ്പ് അപകടത്തിന്‍റെ പശ്ചാതലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ ജില്ലാതല യോഗത്തിലാണ്  കർശന നടപടി സ്വീകരിക്കാൻ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.

കോഴിക്കോട്: ചിന്താ വളപ്പിലുണ്ടായത് അറിഞ്ഞു കൊണ്ടു വരുത്തിവെച്ച ദുരന്തമെന്ന് ജില്ലാ കലക്ടർ  യു.വി ജോസ്. മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. ഈ സ്ഥലത്ത് മണ്ണെടുക്കാൻ മൈനിങ് ആന്റ് ജിയോളജി വകുപ്പിന്‍റെ അനുമതിയും ഉണ്ടായിരുന്നില്ല.

ചിന്താവളപ്പ് അപകടത്തിന്‍റെ പശ്ചാതലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ ജില്ലാതല യോഗത്തിലാണ്  കർശന നടപടി സ്വീകരിക്കാൻ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. സമാന അവസ്ഥയിലുള്ള നിർമ്മാണങ്ങൾ പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. പ്രത്യേക സ്ക്വാഡ് ഇത് പരിശോധിക്കും. എല്ലാ നിർമ്മാണ സ്ഥലങ്ങളിലും തൊഴിലാളികളുടെ വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കണം. തൊഴില്‍ വകുപ്പ് ഇക്കാര്യം പരിശോധിക്കണം

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ച രണ്ട് തൊഴിലാളികളുടെയും മൃതദേഹം സ്വദേശമായ ബീഹാറില്‍  എത്തിക്കും. തൊഴിലാളികൾക്ക് നഷ്ട പരിഹാരം കെട്ടിട ഉടമ നൽകുമെന്നറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഉറപ്പുവരുത്തുമെന്നും കലക്ടർ പറഞ്ഞു. മണ്ണെടുക്കാൻ കെട്ടിട ഉടമ മൈനിങ് ആന്റ് ജിയോളജി വകുപ്പിന്‍റെ അനുമതി തേടിയിരുന്നില്ല. സ്ഥലം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജിയോളജി വകുപ്പ് അധികൃതർ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ; ജൂലൈ വരെയുള്ള രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ചു, വൻ തിരിച്ചടി
ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത