ജോയ്‌സ് ജോർജിന് അനുകൂലമായ ജില്ല കളക്ടറുടെ നടപടി ദുരൂഹമെന്നു: പി.ടി.തോമസ് എംഎല്‍എ

Web Desk |  
Published : Jul 01, 2018, 05:26 PM ISTUpdated : Oct 02, 2018, 06:46 AM IST
ജോയ്‌സ് ജോർജിന് അനുകൂലമായ ജില്ല കളക്ടറുടെ നടപടി ദുരൂഹമെന്നു: പി.ടി.തോമസ് എംഎല്‍എ

Synopsis

7 മാസമായി ഒരു നടപടിയും എടുക്കാതിരുന്ന കളക്ടർ തിടുക്കപ്പെട്ട് നിർദേശം നല്കിയത് ജോയ്‌സ് ജോര്‍ജിനെ സഹായിക്കാനണെന്ന് ജോയിസ് ജോര്‍ജ്.

കോട്ടക്കമ്പൂർ: ജോയ്‌സ് ജോർജിന് അനുകൂലമായ ജില്ല കളക്ടറുടെ നടപടി ദുരൂഹമെന്നു പി.ടി.തോമസ് എംഎല്‍എ. കൈയ്യേറ്റക്കാരെയും ഗ്രാന്റിസ് മാഫിയയെയും സഹായിക്കാൻ വേണ്ടിയാണ് ജില്ലാ കളക്ടര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും പി.ടി. തോമസ് ആരോപിച്ചു.

വിവാദ തീരുമാനത്തിൽ സർക്കാരിനും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളക്ടർ ഉപരിപഠനത്തിന് പോകുന്നതിന് തൊട്ട് മുൻപാണ്‌ ജോയ്സിനെ കേൾക്കണം എന്ന ഉത്തരവിട്ടത്. 7 മാസമായി ഒരു നടപടിയും എടുക്കാതിരുന്ന കളക്ടർ തിടുക്കപ്പെട്ട് നിർദേശം നല്കിയത് ജോയ്‌സ് ജോര്‍ജിനെ സഹായിക്കാനാണ് പി.ടി.തോമസ് പറഞ്ഞു. 

2017 നവംബര്‍ ആദ്യമാണ് എം.പിയുടെയും കുടുംബാംഗങ്ങളുടെ പേരില്‍ കൊട്ടക്കമ്പൂര്‍ വില്ലേജിലുണ്ടായിരുന്ന 20 ഏക്കര്‍ സ്ഥലത്തിന്‍റെ പട്ടയം റദ്ദാക്കിയത്. ഡിസംബര്‍ എട്ടിനാണ് ജോയ്സ് ജോര്‍ജടക്കമുള്ളവര്‍ അപ്പീല്‍ നല്‍കിയത്.

ജോയിസ് ജോർജ് എംപിയുടെ കൊട്ടക്കാമ്പൂരിലെ കൈയേറ്റ ഭൂമിയുടെ പട്ടയം റദ്ദാക്കിയ വിഷയത്തിൽ ദേവികുളം സബ് കളക്ടറോട് ഇടുക്കി ജില്ലാ കളക്ടർ വീണ്ടും വിശദീകരണം തേടാന്‍ തീരുമാനിച്ചിരുന്നു ഇതിനെതിരെയാണ് പി.ടി.തോമസ് രംഗത്തെത്തിയത്. നടപടിക്രമങ്ങൾ പാലിച്ച് രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാകും ആവശ്യപ്പെടുക. അതേ സമയം കളക്ടർ ജി.ആർ ഗോകുൽ അഞ്ച് വർഷം അവധിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങാനാണ് സാധ്യത. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയച്ചിരി മായും മുമ്പേ കോൺ​ഗ്രസിൽ കോളിളക്കം, ദീപ്തിയെ പിന്തുണച്ചത് 4 പേർ മാത്രം; അഭിപ്രായഭിന്നതയില്‍ പുകഞ്ഞ് പാ‍ർട്ടി, കെപിസിസി ഇടപെട്ടേക്കില്ല
ആരോ​ഗ്യമേഖലയിൽ കേരളത്തിന് മറ്റൊരു നേട്ടം കൂടെ, ആദ്യ സ്‌കിൻ ബാങ്കിൽ ആദ്യ സ്‌കിൻ പ്രോസസിംഗ് തുടങ്ങി; ഷിബുവിനെ അനുസ്മരിച്ച് മന്ത്രി