
മലപ്പുറം: അര്‍ജന്‍റീനയും, പോര്‍ച്ചുഗലും ലോകകപ്പിലെ നോക്കൗട്ട് റൗണ്ടിലെ ആദ്യ മത്സരത്തില്‍ തന്നെ തോറ്റ് പുറത്തായി. അതിന്‍റെ വിലയിരുത്തലുകളാണ് ലോകമെങ്ങും. എന്നാല്‍ മലയാളിയുടെ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വ്യത്യസ്തമായ ഒരു കളി അവലോകനവുമായി നിറയുകയാണ് സുബൈര്‍ എന്ന മനുഷ്യന്‍. മലപ്പുറം ജില്ലയിലെ വാഴക്കാട് എന്ന ഗ്രാമത്തില്‍ നിന്നും പകര്‍ത്തിയതെന്ന് കരുതുന്ന ഈ അവലോകനം ഒരു ചായക്കടയിലാണ് നടക്കുന്നത്.സുബൈര്‍ എന്ന് വിളിക്കുന്ന ഒരു മനുഷ്യന്‍ ശനിയാഴ്ച നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളെ വളരെ താത്വികമായും, സാങ്കേതികപരമായുമാണ് വിലയിരുത്തുന്നത്.
പ്രമുഖ താരങ്ങളുടെ പേരുകള്‍ എല്ലാം മനപാഠമായ ഇദ്ദേഹം കളിയുടെ ഒരോ ഗതിയും, ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനങ്ങളും വച്ചാണ് അര്‍ജന്‍റീനയുടെ കളിയെ വിലയിരുത്തുന്നത്. മെസിയെയും അര്‍ജന്‍റീനയെക്കുറിച്ചും ഉള്ള ഇദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങള്‍ തീര്‍ത്തും പ്രസക്തവും, നാടന്‍ ഭാഷയില്‍ കേള്‍ക്കാന്‍ രസകരവുമാണ്. ഫേസ്ബുക്ക് വാളുകളിലും, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും വൈറലാകുകയാണ് ഈ കളി പറച്ചിലുകാരന്‍.
വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam