
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ- സിപിഎം പോര് രൂക്ഷമായി പിണറായിയെ ചാരി സിപിഎമ്മിനെതിരെ ഡിഎംകെ മുഖപത്രം തന്നെ രംഗത്തെത്തി തമിഴ്നാട് സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ മുരശൊലിയിൽ ലേഖനപരമ്പര തുടങ്ങി വിഴിഞ്ഞം ചടങ്ങിൽ മോദിക്കും അദാനിക്കുമൊപ്പം പിണറായി നിൽക്കുന്ന ചിത്രവുമായി ലേഖനം പ്രസിദ്ധീകരിച്ചു കേരളത്തിൽ ഇടതുസർക്കാരിനെ ജനം വലിച്ചെറിഞ്ഞത് എന്തുകൊണ്ടെന്ന് ലേഖനത്തില്‍ ചോദിക്കുന്നു പിണറായിയുടെ നവകേരള രേഖ പരാമർശിച്ചും വിമർശനം ഉണ്ട് സിപിഎമ്മിന്റെ സാമ്പത്തിക നയം എന്തെന്നും മുഖപത്രം ചോദിക്കുന്നു മുൻ മന്ത്രി പി രാജീവിനും വിമർശനം ഉണ്ട്
പി.ഷണ്മുഖവും സി.വി.ഷണ്മുഖവും ഒരുപോലെയെന്നും ഡിഎംകെ മുഖപത്രം പറയുന്നു ഡിഎംകെക്ക് എതിരെ മർശനവുമായി ടിവികെ രംഗത്തെത്തി കരുണാനിധി ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെ എഴുതാൻ സമ്മതിക്കില്ലായിരുന്നു എന്ന് മന്ത്രി രാജ്‌മോഹൻ പറഞ്ഞു ഷണ്മുഖത്തെ പോലെ ജീവിക്കാൻ ഡിഎംകെയ്ക്ക് കഴിയുമോ എന്നും മന്ത്രി ചോദിച്ചു പിണറായി വിജയൻ ഡിഎംകെ ബന്ധം ഉപേക്ഷിച്ചതിൽ കോൺഗ്രസിനെ എല്ലായിടത്തും വിമർശിച്ച് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് തമിഴ്നാട്ടിൽ പിണറായിയെ ഡിഎംകെ കടന്നാക്രമിക്കുന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam