കറുത്ത ഷർട്ട് ധരിച്ച് വനിത സംവരണ ബില്ലിന്‍റെ പകർപ്പ് കത്തിച്ച് സ്റ്റാലിൻ,മുഖ്യമന്ത്രിയുടെ ചെന്നൈയിലെ വസതിയിലും കറുത്ത കൊടി ഉയർത്തി

Published : Apr 16, 2026, 08:42 AM IST
Dmk protest

Synopsis

മണ്ഡലപുനർനിർണയ നീക്കത്തിൽ ഡിഎംകെ  പ്രതിഷേധം കടുപ്പിക്കും മൂന്ന് ദിവസത്തെ പ്രതിഷേധത്തിന് ആഹ്വാനം

ചെന്നൈ:  മണ്ഡലപുനർനിർണയ നീക്കത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഡിഎംകെ ആഹ്വാനം ചെയ്തു. സംസ്ഥാന വ്യാപകമായി കരിങ്കൊടി പ്രതിഷേധം നടത്തും.എല്ലാ വാർഡ്‌ -ബൂത്ത്‌ തലത്തിലും കറുത്ത കൊടി ഉയർത്തും.മൂന്ന് ദിവസത്തെ പ്രതിഷേധത്തിനാണ് ആഹ്വാനം.അടുത്ത മൂന്ന് ദിവസം എല്ലാ വീടുകളിലും കടകളിലും വ്യവസായശാലകളിലും പ്രതിഷേധം സംഘടിപ്പിക്കും.

ബില്ലിൻറെ പകർപ്പ് സ്റ്റാലിൻ കത്തിച്ചു.ചെന്നൈയിൽ മുഖ്യമന്ത്രിയുടെ വസതിയിലും കറുത്ത കൊടി ഉയർത്തി.നാമക്കലിൽ കറുത്ത ഷർട്ട് ധരിച്ച് സ്റ്റാലിൻ കറുത്ത കൊടി ഉയർത്തി. തമിഴ് ജനതയെ സ്വന്തം മണ്ണിൽ അഭയാർത്ഥികൾ ആകാൻ അനുവദിക്കില്ലെന്ന് അദ്ദേഗം പറഞ്ഞു  .ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനെതിരായ തമിഴ്നാടിന്റെ പ്രതിഷേധ ജ്വാലയിൽ ദില്ലി കീഴടങ്ങി ദ്രാവിഡ മണ്ണിൽ ഇപ്പോൾ ഉയരുന്ന പ്രതിഷേധം ബിജെപിയുടെ അഹന്തയെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അതേ സമയം  വനിത സംവരണ ബില്ലിനോട് നൂറു ശതമാനം യോജിപ്പെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.മണ്ഡലപുനർനിർണ്ണയവും ജനസംഖ്യയും ബന്ധപ്പെടുത്തരുത് എന്നാണ് നിലപാട്.ഇപ്പോഴത്തെ ബില്ലിൽ മണ്ഡലങ്ങൾ പകുതി കൂട്ടുന്നതിനെ സ്വാഗതം ചെയ്യുന്നു.തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം മാറാതിരിക്കാൻ ഇതാണ് വഴി.വടക്കേ ഇന്ത്യയിൽ സീറ്റുകൾ കൂട്ടുന്നത് ഒരു പാർട്ടിയെ മാത്രം സഹായിക്കും എന്ന വാദം അടിസ്ഥാനരഹിതമെന്നും നായിഡു കൂട്ടിച്ചേര്‍ത്തു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല; കനത്ത മഴ, അതീവ ജാ​ഗ്രത നിർദേശം; കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
ഡോളറിന് 100 രൂപയായാൽ എന്താണ്? അതൊരു വെറും സംഖ്യ മാത്രമാണ്, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗത്തിന്റെ പ്രതികരണം