
ഇത്തരത്തില്‍ യഥാസമയത്ത് പണിപൂര്‍ത്തിയാക്കാതിരുന്നാല്‍ കരാര്‍ തുകയുടെ നിശ്ചിത ശതമാനം പിഴയായി ഈടാക്കുമെന്ന് കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. പല കമ്പനികള്‍ക്കും വ്യത്യസ്ഥ നിരക്കിലാണ് ഇത്തരത്തില്‍ പിഴ നിശ്ചയിച്ചിരിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ അനിശ്ചിതമായി വൈകുന്ന സാഹചര്യത്തിലാണ് കരാര്‍ വ്യവസ്ഥഅനുസരിച്ച് പിഴ ഈടാക്കാന്‍ ഡിഎംആര്‍സി തീരുമാനിച്ചത്.
എല്‍ ആന്റ് ടി അടക്കമുള്ള കമ്പനികള്‍ക്ക് ഇത്തരത്തില്‍ പിഴ ചുമത്തിയിട്ടുണ്ട്. ഇവരുടെ കരാര്‍ മേയില്‍ കാലാവധി അവസാനിച്ചിട്ടും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷം കൂടി കരാര്‍ കാലാവധി നീട്ടി നല്‍കിയിരുന്നു. എന്നാല്‍ ഈ കാലയളവില്‍ ഓരോ ദിവസവും 20 ലക്ഷം പിഴയൊടുക്കേണ്ടി വരും. അതേ സമയം കേരളത്തിലെ മഴയും തൊഴില്‍ തര്‍ക്കങ്ങളും കാരണമാണ് പ്രവൃത്തികള്‍ വൈകിയതെന്നാണ് കമ്പനികളുടെ വാദം. എന്നാല്‍ പിഴയടയ്‌ക്കാനാവശ്യപ്പെട്ട് ഡിഎംആര്‍സി കമ്പനികള്‍ക്ക് കത്തുനല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam