
തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിലുള്ള സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷന്‍റെ പുതിയ ഭേദഗതിക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ. ഡോക്ടർമാരുടെ കുറിപ്പടി ആവശ്യമില്ലാത്ത മരുന്നുകൾ ഉൾപ്പെടുന്ന ഒടിസി ലിസ്റ്റ് വിപുലപ്പെടുത്തുന്നതിനുള്ള ഭേദഗതി വെല്ലുവിളി സൃഷ്ടിക്കുമെന്ന ആശങ്കയാണ് ഐഎംഎ ഉയർത്തുന്നത്
ഡോക്ടറുടെ കുറിപ്പടിയോടെ നൽകിയിരുന്ന പല മരുന്നുകളും മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് നേരിട്ട് വാങ്ങാൻ അനുവദിക്കുന്നതാണ് പുതിയ ഭേദഗതി. നിയമം നിലവിൽ വരുന്പോൾ മയക്കം അപസ്മാരം മാനസിക പ്രശ്നങ്ങൾ എന്നിവയുൾപ്പെടുന്ന ഷെഡ്യൂൾ എച്ച് വണ്‍, എസ്ക് വണ്‍ ഒഴികെയുള്ല മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് നേരിട്ട് വാങ്ങാം. എന്നാൽ ഈ ഭേദഗതി ഐഎംഎ എതിർക്കുന്നു. ജീവൻ രക്ഷാ മരുന്നുകൾ അടക്കമുള്ള പല മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നത് വ്യാപകമായ സാഹചര്യത്തിൽ ഭേദഗതി വെല്ലുവിളിയാകുമെന്നാണ് ആശങ്ക.
മിക്ക മെഡിക്കൽ സ്റ്റോറുകളിലും ഫാർമസിസ്റ്റിന്‍റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും മരുന്നുകൾ എടുത്തുകൊടുക്കുന്നത് മറ്റാരെങ്കിലും ആവും എന്നതും വെല്ലുവിളിയാണ്. അതേ സമയം നല്ല ഫാർമസിസ്റ്റുകൾ ഉള്ള ഫാർമസികളാണെങ്കിൽ രോഗികൾക്ക് പ്രയോജനപ്പെടുമെന്നാണ് ഫാർമസിസ്റ്റുകളുടെ സംഘടന പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam