വീണ്ടും വിദ്വേഷ പ്രസംഗവുമായി ഡോണള്‍ഡ് ട്രംപ്

Published : Aug 16, 2016, 01:51 AM ISTUpdated : Oct 05, 2018, 03:36 AM IST
വീണ്ടും വിദ്വേഷ പ്രസംഗവുമായി ഡോണള്‍ഡ് ട്രംപ്

Synopsis

അമേരിക്കയിലെ ഒഹിയോയില്‍ നടന്ന പൊതുപരിപാടിയില്‍ ഇസ്ലാമിക തീവ്രവാദത്തെ നേരിടുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ നടത്താന്‍ പോകുന്ന പദ്ധതികളെക്കുറിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ് വാചാലനായത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ അമേരിക്കയിലേക്ക് വരുമ്പോള്‍ സൂഷ്മ പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് ട്രംപിന്റെ തീരുമാനം. പാശ്ചാത്യരാജ്യങ്ങളുടെ മൂല്യങ്ങളില്‍ 

ചില രാജ്യങ്ങളില്‍ നിന്നുള്ളവരെ പൂര്‍ണമായും വിലക്കുമെന്ന് പറഞ്ഞ ട്രംപ് എന്നാല്‍ രാജ്യങ്ങളുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഇറാഖ് യുദ്ധത്തെ നേരത്തെ തന്നെ താന്‍ എതിര്‍ത്തിരുന്നെന്ന് വ്യക്തമാക്കിയ ട്രംപ്, ഇറാഖിലെ എണ്ണപ്പാടങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കയ്യിലെത്താതിരിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇവ കണ്ടുകെട്ടണമെന്നും അഭിപ്രായപ്പെട്ടു. കുപ്രസിദ്ധമായ ഗ്വാണ്ട്വനാമോ ജയില്‍ തുറക്കുമെന്നും ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് അന്വേഷിക്കാന്‍  പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ സ്ഥാപിക്കുമെന്നും ട്രംപ് അറിയിച്ചു. 

എതിരാളിയും ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഹില്ലരി ക്ലിന്റണ് ഇസ്ലമാക് സ്റ്റേറ്റിനെ നേരിടാനുള്ള ശക്തി നഷ്‌ടമായെന്ന് വിമര്‍ശിച്ച ട്രംപ് നാറ്റോയുമായി ചേര്‍ന്ന് ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു. മുസ്ലീങ്ങളെ  അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന ട്രംപിന്റെ പരാമര്‍ശം മുമ്പ് ഏറെ വിവാദമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്ലാമബാദ് ച‍‍ർച്ചകൾ രാത്രി വൈകിയും തുടരുന്നു, ശുഭകരമായ വിവരങ്ങളില്ലെന്ന് ഇറാൻ, ഫലമെന്താണെങ്കിലും ആശങ്കയില്ലെന്ന് ട്രംപ്
ചരിത്രദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് 2 സംഘം, ജോൺസൺ സ്പേസ് സെന്ററിൽ വൻ വരവേൽപ്