പറഞ്ഞത് തിരുത്തി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

Web Desk |  
Published : Jul 18, 2018, 06:27 AM ISTUpdated : Oct 02, 2018, 04:22 AM IST
പറഞ്ഞത് തിരുത്തി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

Synopsis

റഷ്യൻ പ്രസിഡന്‍റ് വ്ളഡമീര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത് തിരുത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

ന്യൂയോര്‍ക്ക്: റഷ്യൻ പ്രസിഡന്‍റ് വ്ളഡമീര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത് തിരുത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായിട്ടുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തലിനെ അംഗീകരിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.

തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടിട്ടില്ലെന്നും ഹിലാരിയെ തോൽപ്പിച്ചത് സംശുദ്ധ പ്രചാരണത്തിലൂടെയായിരുന്നുവെന്നുമാണ് പുചിനോടൊപ്പമുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞത്.

ഇതിനെതിരെ സ്വന്തം പാർട്ടിക്കാർ തന്നെ രൂക്ഷ വിമ‍ർശനവുമായെത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ തിരുത്തൽ. അതേ സമയം ഇടപെടൽ നടത്തിയത് റഷ്യ തന്നെയാകണമെന്നില്ലെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് ട്രംപ് വിശദീകരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ