ട്രംപിന്‍റെ ബ്രിട്ടൻ സന്ദര്‍ശനം ഫെബ്രുവരിയിൽ; ലക്ഷങ്ങളെ പങ്കെടുപ്പിച്ച് പ്രതിഷേധറാലിയുമായി ട്രംപ് വിരുദ്ധ കൂട്ടായ്മ

Published : Dec 06, 2017, 09:05 AM ISTUpdated : Oct 04, 2018, 11:52 PM IST
ട്രംപിന്‍റെ ബ്രിട്ടൻ സന്ദര്‍ശനം ഫെബ്രുവരിയിൽ; ലക്ഷങ്ങളെ പങ്കെടുപ്പിച്ച് പ്രതിഷേധറാലിയുമായി ട്രംപ് വിരുദ്ധ കൂട്ടായ്മ

Synopsis

ലണ്ടൻ∙ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സന്ദർശനത്തിനെതിരെ ബ്രിട്ടനിൽ പ്രതിഷേധം. ലക്ഷക്കണക്കിന്  ആളുകളെ അണിനിരത്തിയുള്ള പ്രതിഷേധറാലിക്കൊരുങ്ങുകയാണ് ബ്രിട്ടനിലെ  ട്രംപ് വിരുദ്ധ കൂട്ടായ്മ. പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ടുളളതിനാല്‍  രാജ്ഞിയുടെ അതിഥിയായുള്ള ഔദ്യോഗിക സന്ദർശനം ഒഴിവാക്കി ‘വർക്കിങ് വിസിറ്റ്’ എന്നപേരിൽ രണ്ടുദിവസത്തെ സന്ദർശനമാണ് ട്രംപ് ലക്ഷ്യമിടുന്നത്.

ഫെബ്രുവരി 26, 27 തീയതികളിലാണ് സന്ദർശനം ക്രമീകരിച്ചിരിക്കുന്നത്. ലണ്ടനിലെ പുതിയ അമേരിക്കൻ എംബസിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പ്രസിഡന്‍റിന്‍റെ ആദ്യത്തെ ബ്രിട്ടിഷ് സന്ദർശനം. ട്രംപ് സന്ദർശനം നടത്തുന്ന ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിയിലേക്കു പ്രതിഷേധ മാർച്ച് നടത്താനാണ് ‘സ്റ്റോപ്പ് ട്രംപ് ക്യാംപെയ്നേഴ്സി’ന്‍റെ ആഹ്വാനം.

ബ്രിട്ടിഷ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമാർച്ചായി ഇതിനെ മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം. പ്രതിഷേധത്തിന്‍റെ പ്രചാരണം ഫെയ്സ്ബുക്കിൽ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ആയിരങ്ങളാണ് താൽപര്യം അറിയിച്ച് രംഗത്തെത്തിത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; എസ്ഐടി ചോദ്യം ചെയ്തത് ഡി മണിയെ തന്നെ, ഉറപ്പിച്ച് പ്രവാസി വ്യവസായി, വീണ്ടും മൊഴിയെടുക്കും
അതീവ ജാഗ്രതയോടെ ഇന്ത്യ, നീണ്ട 17 വർഷം അഭയാർത്ഥിയായി കഴിഞ്ഞ താരിഖ് റഹ്മാൻ തിരികെ ബംഗ്ലാദേശിലെത്തി; വധഭീഷണി മുഴക്കി ജമാഅത്തെ ഇസ്ലാമി