
ഗുഡ്ഗാവ്: സ്നേഹ ബന്ധത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഈ രക്ഷാബന്ധൻ ദിനം അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന് രാഖി അയച്ചാണ് ഹരിയാനയിലെ മറോറ ഗ്രാമത്തിലെ സ്ത്രീകൾ ആഘോഷിക്കുന്നത്. 1001 രാഖികളാണ് ട്രംപിന് ഈ സഹോദരിമാർ അയച്ചത്. ഇന്ത്യ-അമേരിക്കൻ ബന്ധം കൂടുതൽ ദൃഢമാകുന്നതിന് തങ്ങളുടെ ഈ രക്ഷാബന്ധൻ നിമിത്തമാകട്ടെയെന്നാണ് മറോറാ ഗ്രാമവാസികൾ ആഗ്രഹിക്കുന്നത് .
ട്രംപിൻ്റെ ചിത്രങ്ങളോട് കൂടിയ രാഖിയാണ് ഇവർ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ മോദിയുടെ മുഖചിത്രത്തോട് കൂടി 501 രാഖികളും ഇവർ തയ്യാറാക്കിയിട്ടുണ്ട്. ഇവരെ തങ്ങളുടെ സഹേദരൻമാരായാണ് കാണുന്നുവെന്നാണ് ഗ്രാമത്തിലെ ഒരു സ്ത്രീ പറയുന്നത്. ഡൊണാൾഡ് ട്രംപിനെയും നരേന്ദ്രമോദിയെയും ഗ്രാമത്തിലേക്ക് നേരിട്ട് ക്ഷണിച്ചുകൊണ്ടുള്ള കത്തുകളും ഗ്രാമവാസികൾ അയച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam