
കൊച്ചി: ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കൾക്കും പ്രവര്‍ത്തകര്‍ക്കും ഒരു ബന്ധവും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരക്കാര്‍ ഒരുകാരണവശാലും പാര്‍ട്ടിയില്‍ കടന്നുവരാന്‍ പാടില്ല. അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും സിപിഎം എറണാകുളം ജില്ലാസമ്മേളനത്തിന്റെ പൊതുചര്‍ച്ചയ്ക്കുള്ള മറുപടിയിൽ പിണറായി വിജയൻ പറഞ്ഞു.
കളമശേരി ഏരിയസെക്രട്ടറി വി.എ.സക്കീർ ഹുസൈനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് പൊതുചർച്ചയിൽ നേരത്തെ വിമർശനമുയിരുന്നു. ടൗൺഹാളിൽ നടക്കുന്ന ജില്ലാ സമ്മേളനം വൈകുന്നേരം മറൈൻഡ്രൈവിലെ പൊതുസമ്മേളനത്തോടെ സമാപിക്കും. മുഖ്യമന്ത്രിയാണ് പൊതുസമ്മേളനത്തിന്റെ ഉദ്ഘാടകൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam