ഇറാനെതിരെ സൈനിക നടപടി അനിവാര്യമെന്ന് യുഎന്നിൽ ഇസ്രയേൽ. നിലനിൽപ്പിന് ഇറാൻ ഭീഷണിയാണെന്നും ഇസ്രയേൽ യുഎന്നിൽ വ്യക്തമാക്കി.തീവ്രവാദികളായ ഒരു ഭരണകൂടത്തിന്‍റെ പ്രവർത്തനങ്ങൾ തടയണമെന്നും ഇസ്രയേൽ യുഎന്നിൽ ആവശ്യപ്പെട്ടു

ഇറാനെതിരെ സൈനിക നടപടി അനിവാര്യമെന്ന് യുഎന്നിൽ ഇസ്രയേൽ. നിലനിൽപ്പിന് ഇറാൻ ഭീഷണിയാണെന്നും ഇസ്രയേൽ യുഎന്നിൽ വ്യക്തമാക്കി. തീവ്രവാദികളായ ഒരു ഭരണകൂടത്തിന്‍റെ പ്രവർത്തനങ്ങൾ തടയണമെന്നും ഇസ്രയേൽ യുഎന്നിൽ ആവശ്യപ്പെട്ടു. മേഖലയിൽ ശാശ്വത സമാധാനത്തിന് ഇറാൻ ഭരണകൂടം മാറണമെന്നും ഇസ്രയേൽ അംബാസഡർ യുഎൻ സുരക്ഷാ സമിതിയിൽ ആവശ്യപ്പെട്ടു. ഇതിനിടെ, സൗദി കിരീടാവകാശിയെ ഫോണിൽ വിളിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ നേരിടാനുള്ള പിന്തുണയും ട്രംപ് സൗദിക്ക് വാഗ്ദാനം ചെയ്തു. അതേസമയം, ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ അവകാശവാദവുമായി രംഗത്തെത്തി. 

Add Asianetnews as a Preferred SourcegooglePreferred

ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യനെ വധിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ, ട്രംപിന്‍റെ അവകാശ വാദത്തിന് പിന്നാലെ ഖമനെയിയുടെ എക്സിൽ തിരിച്ചടിയുടെ സൂചന നൽകി പോസ്റ്റും പ്രത്യക്ഷപ്പെട്ടു. ഇമാൻ അലിയുടെ നാമത്തിൽ എന്നാണ് ഖമനെയിയുടെ എക്സ് പോസ്റ്റിലുള്ളത്. ഖമനെയി കൊല്ലപ്പെട്ടുവെന്ന ഇസ്രയേലിന്‍റെയും അമേരിക്കൻ പ്രസിഡന്‍റിന്‍റെയും വാദങ്ങള്‍ക്കിടെയാണ് ഖമനെയിയുടെ എക്സ് പോസ്റ്റ്.

അമേരിക്കയുടെയും ഇസ്രയേലിന്റെയും അത്യാധുനിക ഇന്റലിജൻസ് സംവിധാനങ്ങളെയും ട്രാക്കിംഗ് സംവിധാനങ്ങളെയും മറികടക്കാൻ ഖമനേയിക്ക് കഴിഞ്ഞില്ലെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലിട്ട പോസ്റ്റിൽ അവകാശപ്പെടുന്നത്.ഇസ്രയേലുമായി ചേർന്ന് നടത്തിയ അതീവ രഹസ്യവും കൃത്യവുമായ നീക്കത്തിലൂടെയാണ് ഖമേനിയെ കണ്ടെത്തിയതെന്ന് ട്രംപ് അവകാശപ്പെട്ടു.ഖമനെയി മാത്രമല്ല, അദ്ദേഹത്തോടൊപ്പം ഇറാന്റെ സുപ്രധാന തീരുമാനങ്ങൾ എടുത്തിരുന്ന മറ്റ് മുതിർന്ന നേതാക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ട്രംപ് വെളിപ്പെടുത്തി. ഇതോടെ ഇറാന്‍റഖെ ഭരണനേതൃത്വം പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഖമേനിയുടെ മരണം ഇറാൻ ജനതയ്ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇറാന്റെ സൈന്യത്തോടും പോലീസിനോടും ആയുധം വെച്ച് കീഴടങ്ങാനും ഭരണകൂടത്തെ താഴെയിറക്കാൻ ജനങ്ങളെ സഹായിക്കാനും ട്രംപ് ആവശ്യപ്പെട്ടു.

YouTube video player