കസ്റ്റഡി മരണം:മേലുദ്യോഗസ്ഥരുടെ നിർദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് ആർടിഎഫ് ഉദ്യോഗസ്ഥർ

Web Desk |  
Published : Jun 11, 2018, 11:31 AM ISTUpdated : Jun 29, 2018, 04:15 PM IST
കസ്റ്റഡി മരണം:മേലുദ്യോഗസ്ഥരുടെ നിർദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് ആർടിഎഫ് ഉദ്യോഗസ്ഥർ

Synopsis

ശ്രീജിത്ത് ആരാണെന്നു പോലും അറിയില്ലായിരുന്നു വാസുദേവന്റെ വീടാക്രമിച്ച കേസിനെക്കുറിച്ചും അറിയില്ലായിരുന്നു

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കുകയായിരുന്നുവെന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു. ശ്രീജിത്ത് ആരാണെന്നു പോലും അറിയില്ലായിരുന്നുവെന്നും വാസുദേവന്റെ വീടാക്രമിച്ച കേസിനെക്കുറിച്ചും അറിയില്ലായിരുന്നുവെന്നും ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ശ്രീജിത്തിന് നേരത്തെയുളള അടിപിടിയിലാണ് പരിക്ക് പറ്റിയതെന്ന് ആശുപത്രി രേഖയിലുണ്ടെന്നും ഉദ്യോഗസ്ഥർ  ചൂണ്ടിക്കാണിച്ചു.

വരാപ്പുഴയിലെ ശ്രീജിത്ത്‌ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ മൂന്നു ആർ ടി എഫ്‌ കാരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. സന്തോഷ് കുമാർ, ജിതിൻ രാജ്, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വമ്പൻ പ്രവചനങ്ങളുമായി പുതിയ സർവേ; കേരളത്തിൽ 100 തൊടാൻ യുഡിഎഫിനാകില്ല, പരമാവധി 86 സീറ്റ് വരെ; ഭരണമാറ്റം പ്രവചിച്ച് സർവേ ഫലം
പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ വഴിയിൽ തടയുകയും ദേഹത്ത് കയറിപ്പിടിക്കുകയും ചെയ്തു; ഓച്ചിറ സ്വദേശിക്ക് ഒന്നരവർഷം തടവ്