കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടു: വിവാഹം വേണ്ടെന്ന് വധു

Published : Apr 17, 2017, 02:13 AM ISTUpdated : Oct 05, 2018, 02:27 AM IST
കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടു: വിവാഹം വേണ്ടെന്ന് വധു

Synopsis

പാ​റ്റ്ന: വി​വാ​ഹ​ത്തി​നു തൊ​ട്ടു​മു​ന്പ് കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വ​ധു വി​വാ​ഹ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി. ബി​ഹാ​റി​ലെ ഗോ​പാ​ൽ ഗ​ഞ്ചി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ഹ​ർ​കൗ​ളി സ്വ​ദേ​ശി​യാ​യ യോ​ഗേ​ഷ് സിം​ഗി​ന്‍റെ മ​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ധീ​ര​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. 

തി​ല​കം​ചാ​ർ​ത്ത​ൽ ച​ട​ങ്ങി​നാ​യി പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ വ​ര​ന്‍റെ വീ​ട്ടി​ൽ​പോ​യി​രു​ന്നു. ച​ട​ങ്ങു​ക​ൾ​ക്കി​ടെ വ​ര​ന്‍റെ വീ​ട്ടു​കാ​ർ കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ന​ൽ​കാ​നു​ള്ള സാ​ന്പ​ത്തി​ക സ്ഥി​തി ത​ങ്ങ​ൾ​ക്കി​ല്ലെ​ന്ന് വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ പ​റ​ഞ്ഞു​നോ​ക്കി​യെ​ങ്കി​ലും വ​ര​ന്‍റെ കു​ടും​ബം ചെ​വി​ക്കൊ​ണ്ടി​ല്ല. 

ഇ​തേ​തു​ട​ർ​ന്ന് തി​ല​കം​ചാ​ർ​ത്ത​ൽ ച​ട​ങ്ങ് മ​ണി​ക്കൂ​റു​ക​ൾ വൈ​കി.  സം​ഭ​വ​ത്തെ കു​റി​ച്ച​റി​ഞ്ഞ പെ​ണ്‍​കു​ട്ടി കു​ടും​ബാം​ഗ​ങ്ങ​ളെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് വി​വാ​ഹ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റു​ന്ന​താ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫണ്ട് തന്നില്ലെന്ന് കേരളം, ഫണ്ട് കിട്ടിയെന്ന് അധ്യാപകസംഘടന, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേരളത്തോട് സുപ്രീംകോടതി
പശ്ചിമ ബംഗാളിൽ നിപ്പാ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നേഴ്സ് മരിച്ചു