യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങള്‍ കര്‍ശനമാക്കി

Published : Apr 17, 2017, 01:59 AM ISTUpdated : Oct 05, 2018, 12:44 AM IST
യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങള്‍ കര്‍ശനമാക്കി

Synopsis

അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു. പു​തി​യ പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദേ​ശി​ക​ൾ അ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പു​തു​ക്ക​ണം. മു​ന്‍പ് ഇ​തു പ​ത്തു വ​ർ​ഷ​മാ​യി​രു​ന്നു. സ്വ​ദേ​ശി​ക​ൾ പ​ത്തു​വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ലൈ​സ​ൻ​സ് പു​തു​ക്കേ​ണ്ടി​വ​രും. 1995 ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളി​ലെ ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്താ​ണ് പു​തി​യ ട്രാ​ഫി​ക് നി​യ​മം ആ​വി​ഷ്ക​രി​ച്ച​ത്. 

ഈ ​വ​ർ​ഷം ജൂ​ലൈ മു​ത​ൽ പു​തി​യ​താ​യി ലൈ​സ​ൻ​സ് എ​ടു​ക്കു​ന്ന വി​ദേ​ശി​ക​ൾ​ക്ക് ര​ണ്ട് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യു​ള്ള ലൈ​സ​ൻ​സാ​യി​രി​ക്കും അ​നു​വ​ദി​ക്കു​ക. ര​ണ്ടു​വ​ർ​ഷം ക​ഴി​യു​ന്പോ​ൾ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് ലൈ​സ​ൻ​സ് പു​തു​ക്കി എ​ടു​ക്കാം. പ​ത്തു​വ​ർ​ഷ കാ​ലാ​വ​ധി​യു​ള്ള നി​ല​വി​ലെ ലൈ​സ​ൻ​സു​ക​ൾ കാ​ലാ​വ​ധി തീ​രു​ന്ന​തു​വ​രെ ഉ​പ​യോ​ഗി​ക്കാം. 

സ്കൂ​ളു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, റെ​സി​ഡ​ൻ​ഷ​ൽ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​ത് പു​തി​യ നി​യ​മ​ത്തി​ന്‍റെ ആ​ർ​ട്ടി​ക്കി​ൾ 33 പ്ര​കാ​രം നി​രോ​ധി​ച്ചി​ട്ടു​ണ്ട്. പു​തി​യ നി​യ​മ​പ്ര​കാ​രം നി​യ​മാ​നു​സൃ​ത​മാ​യ ലൈ​സ​ൻ​സും പെ​ർ​മി​റ്റു​മി​ല്ലാ​തെ മോ​ട്ടോ​ർ ബൈ​ക്ക് ഓ​ടി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ, ട്രൈ​സൈ​ക്കു​ക​ൾ, ക്വോ​ഡ് ബൈ​ക്കു​ക​ൾ എ​ന്നി​വ​യ്ക്കും ഇ​തേ നി​യ​മം ബാ​ധ​ക​മാ​ണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രൈസ്‌തവ ദേവാലയങ്ങളിൽ ബിജെപി നേതാവിൻ്റെ നേതൃത്വത്തിൽ സംഘടിച്ചെത്തി ആൾക്കൂട്ടം; ആക്രമണത്തിൽ ആശങ്കയോടെ മധ്യപ്രദേശിലെ ക്രൈസ്‌തവ സമൂഹം
രാമന്തളിയിലെ കൂട്ടമരണം; ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്, 'ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചു'