
അറുപതോളം പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ഇരുന്നൂറോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയിുല്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിഷപ്പിന് പട്ടം നൽകുന്ന ചടങ്ങ് പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം. അപകട സമയത്ത് അക്വഇബോം സ്റ്റേറ്റ് ഗവർണർ ഉദം ഇമ്മാനുവൽ പള്ളിയിൽ ഉണ്ടായിരുന്നു. എന്നാൽ, ഗവർണർ അത്ഭുതകരമായി രക്ഷപ്പെട്ടു. മേൽക്കൂര നിർമാണത്തിന് ഉപയോഗിച്ച ലോഹ കഴുക്കോലുകളും തകിടുകളുമാണ് തകർന്നു വീണത്. പള്ളി നിർമ്മാണ ഘട്ടത്തിലായിരുന്നുവെന്നും ബിഷപ്പിനെ വാഴിക്കാനുള്ള ചടങ്ങിന് വേണ്ടി വേഗത്തിൽ പൂർത്തിയാക്കിയതാണെന്നും ദൃക്സാക്ഷികൾ പറയുന്നു.
സംഭവത്തിൽ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി ദുഃഖം രേഖപ്പെടുത്തി. അപകടത്തെ കുറിച്ച് സംസ്ഥാന സർക്കാർ അന്വേഷണം ആരംഭിച്ചു. 2014ൽ നൈജീരിയയിലെ ലാവോസിൽ പള്ളി ഹോസ്റ്റൽ തകർന്ന് നിരവധി പേർ മരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam