ചികിൽസയിലെ നേരിന് ജീവിതം നൽകിയ ഡോക്ടർക്ക് വിട

Published : Sep 12, 2016, 09:53 AM ISTUpdated : Oct 05, 2018, 01:24 AM IST
ചികിൽസയിലെ നേരിന് ജീവിതം നൽകിയ ഡോക്ടർക്ക് വിട

Synopsis

ഇന്നുപുലർച്ചെ നാലരയ്ക്കാണ് മൂവാറ്റുപ്പുഴ പായിപ്ര പണ്ടിരിമലയിൽ  ഡോക്ടര്‍ പി എ ബൈജു അന്തരിച്ചത്. 47 വയസ്സായിരുന്നു. 9 വര്‍ഷമായി സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ട് കഴിയുകയായിരുന്ന പി എ ബൈജുവിന്‍റെ  ജീവിതം ഏഷ്യാനെറ്റ് ന്യൂസിലെ കണ്ണാടി പലവട്ടം പ്രക്ഷകർക്ക് മുന്നിലെത്തിച്ചിട്ടുണ്ട്. 

2007 ജനുവരി 24ലെ ഒരു സംഭവമാണ് ഡോക്ടറുടെ ജീവിതം തകർത്തത്. സർക്കാർ സർവ്വീസിൽ കയറി ഒൻപത് മാസം മാത്രമായ  ബൈജു അന്ന് അടിമാലിയിൽ ആയുര്‍വേദ ഡോക്ടർ. ചികിൽസ തേടിയെത്തിയ ബൈസൺ വാലിയിലെ ഒരു വീട്ടമ്മയ്ക്ക് രസന പഞ്ചകം എന്ന ആയൂർവേദ കഷായം കുറിച്ച് നൽകി. എന്നാൽ ഈ കഷായത്തിൽ വീട്ടമ്മയറിയാതെ ഭർത്താവ് വിഷം കലക്കി.ഒരു സ്പൂൺ മരുന്ന് കഴിച്ച വീട്ടമ്മ കുഴഞ്ഞു വീണു. 
ഭയാശങ്കയിലായ ബന്ധുക്കൾ  മരുന്നില്‍ സംശയം പ്രകടിപ്പിച്ച് ഡോക്ടറുടെയടുത്തെത്തി. കഷായത്തിൽ വിഷം കലർത്തിയതറിയാതെ രോഗിയുടെ ബന്ധുക്കള്‍ക്ക് മുന്നിൽവെച്ച്  ആ മരുന്ന് ഡോക്ടർ കുടിച്ചുകാണിച്ചു.അന്ന് വീണുപോയതാണ് ഡോ. ബൈജു.പിന്നെ എഴുന്നേറ്റില്ല, ഒന്നും മിണ്ടിയുമില്ല.

പിന്നീട് അന്വേഷണത്തില്‍ രോഗിയെ കൊല്ലാനായി ഭര്‍ത്താവ് തന്നെ മരുന്നില്‍ വിഷം ചേര്‍ത്തതായിരുന്നുവെന്ന്  പോലീസ് കണ്ടെത്തി. പക്ഷേ ഇതൊന്നുമറിയാതെ ആത്മാര്‍ഥസേവനത്തിന് സ്വന്തം ജീവിതം തന്നെ ഈ ഡോക്ടര്‍ക്ക് നൽകേണ്ടിവന്നു.ഇന്നു പുലർച്ചെ മരണം കീഴടക്കുന്നതുവരെ നീണ്ട ഒൻപത് വർഷം ഡോക്ടർ ഒന്നുമറിയാതെ കിടപ്പിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിനുശേഷമാകും സംസ്കാര ചടങ്ങുകൾ. ഡോ.ഷിൻസിയാണ് ഭാര്യ.

Dr PA Biju passed away

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്
രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ