
ഡബ്ലിൻ: കൊടുംങ്കാറ്റില്‍ പെട്ടിട്ടും അതിസാഹസികമായി വിമാനം ലാൻഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. അയർലൻഡിലെ ഡബ്ലിൻ വിമാനത്താവളത്തിലാണ് ഭീതിജനകമായ സംഭവം നടന്നത്. ഇരുനൂറോളം യാത്രക്കാരുമായി ഇവിടെയെത്തിയ വിമാനം ഉച്ചകഴിഞ്ഞ് 1.50നാണ് ലാൻഡ് ചെയ്യേണ്ടിയിരുന്നത്. പക്ഷെ കനത്ത കൊടുങ്കാറ്റിനെ തുടർന്ന് 2.22ന് ലാൻഡ് ചെയ്യുകയായിരുന്നു.
ഓസ്ട്രേലിയായിൽ നാശം വിതച്ച ഒഫേലിയ കൊടുങ്കാറ്റാണ് ഇഐ491 എയർലിംഗ്സ് വിമാനത്തിനും വില്ലനായത്. കൊടുങ്കാറ്റിനെ തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിൽ ഇറക്കേണ്ട നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നു. മാത്രമല്ല ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. കാറ്റിനു പുറമെ ഇവിടെ ശക്തമായ ഇടിമിന്നലും ഉണ്ടായിരുന്നു.
ഇതേ വിമാനത്തിൽ നിന്നും തന്റെ മാതാപിതാക്കളെ കൂട്ടാൻ വന്ന പ്രസ് ഓഫീസറായ സാൻ ഹസെറ്റാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. വിമാനം സുരക്ഷിതമായാണ് ലാൻഡ് ചെയ്തത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യ്തിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam