പ്രയാറിന്‍റെ തായ്ലന്‍റ് പരാമര്‍ശം: പ്രതിഷേധാർഹമാണെന്ന തായ് ലന്‍റിലെ മലയാളി സമൂഹം

By Web DeskFirst Published Oct 21, 2017, 6:49 AM IST
Highlights

തിരുവനന്തപുരം:സ്ത്രീ പ്രവേശനം അനുവദിച്ചാൽ ശബരിമല തായ്ലന്‍റാക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന തായ് ലന്‍റിലെ മലയാളി സമൂഹം. തായ് ലന്റിൽ ജീവിക്കുന്ന മലയാളികൾക്കാകെ വിഷമവും അപമാനവും ഉണ്ടാക്കുന്നതാണ് പ്രസ്താവനയെന്നും അതുകൊണ്ടു തന്നെ മോശം പരാമർശങ്ങൾ പിൻവലിക്കാൻ തയ്യാറാകണമെന്നും മലയാളി കൂട്ടായ്മ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തായ് മലയാളി സമാജവും വേൾഡ് മലയാളി കൗണ്‍സിൽ തായ് ലന്റ് ചാപ്റ്ററും സംയുക്തമായാണ് പ്രതിഷേധക്കുറിപ്പ് ഇറക്കിയത്.

click me!