
കോഴിക്കോട്: ഡ്രൈവറുണ്ടായിരുന്ന കാറില്‍ നിന്ന് നാടകീയമായി നാല് ലക്ഷം രൂപയും ലാപ്പ്‌ടോപ്പും മോഷ്ടാക്കള്‍ കവര്‍ന്നു. കോഴിക്കോട് നഗരമധ്യത്തിലാണ് സംഭവം നടന്നത്.മുന്‍പും സമാനമായ രീതിയില്‍ നഗരത്തില്‍ മോഷണം നടന്നിട്ടുണ്ട്. രാത്രി ഏഴ് മണിയോടെയാണ് സംഭവം. നഗരമധ്യത്തിലെ ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്നാണ് പണം കവര്‍ന്നത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ചേവായൂര്‍ സ്വദേശിയായ റിയാസ് ബിസിനസ് ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന പണമാണ് കാറിലുണ്ടായിരുന്നത്. പരിചയക്കാരനെ കാണുന്നതിനായി സമീപത്തുള്ള ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് റിയാസ് പോയി. ഈ സമയം കാറിനടുത്തെത്തിയ മോഷ്ടാക്കള്‍ നിലത്തേക്ക് ചൂണ്ടി ഈ കിടക്കുന്ന പണത്തിന്റെ ഉടമയാരെന്ന് ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന റിയാസിന്റെ സഹോദരന്‍ ഫഹദിനോട് ചോദിച്ചു. ഫഹദ് കാറിന് വെളിയിലിറങ്ങിയോപ്പോള്‍ മോഷ്ടാക്കള്‍ മറുവശത്ത് കൂടി ചെന്ന് ഡോര്‍ തുറന്ന് പണമടങ്ങുന്ന ബാഗുമായി കടക്കുകയായിരുന്നു.മോഷ്ടാക്കളുടേതെന്ന് കരുതുന്ന സിസിടിവി ദൃശങ്ങള്‍ പോലീസ് പുറത്ത് വിട്ടു.
മുന്‍പും നഗരത്തില്‍ പലയിടത്തും ഇത്തരത്തിലുള്ള മോഷണം നടന്നിട്ടുണ്ടെന്ന് സമീപത്തുള്ള കച്ചവടക്കാര്‍ പറയുന്നു.
റിയാസിന്റെ പരാതിയില്‍ നടക്കാവ് പോലീസ് കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam