പീഡന കേസില്‍ അറസ്റ്റിലായവരെ അഭിഭാഷകര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു

Web Desk |  
Published : Jul 17, 2018, 07:22 PM ISTUpdated : Oct 02, 2018, 04:20 AM IST
പീഡന കേസില്‍ അറസ്റ്റിലായവരെ അഭിഭാഷകര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു

Synopsis

പതിനൊന്നുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായവരെ കോടതിയിലിട്ട് അഭിഭാഷകര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു

ചെന്നൈ: പതിനൊന്നുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായവരെ കോടതിയിലിട്ട് അഭിഭാഷകര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഏഴ്മാസത്തോളമായി 21 പേരാണ് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് അഭിഭാഷകരില്‍ ചിലര്‍ സംഘം ചേര്‍ന്ന് പ്രതികളെ മര്‍ദ്ദിച്ചത്.

ഇവരെ നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. കഴിഞ്ഞ ഏഴ് മാസമായി പ്രതികള്‍ ഈ കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനത്തിനിരയായ കുട്ടിയും കുടുംബവും താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് പിടിയിലായിരിക്കുന്നത്. 

 

ഫ്‌ളാറ്റിലെ താമസക്കാരിയായ പെണ്‍കുട്ടിയെ സുരക്ഷാ ജീവനക്കാരനും മറ്റു കരാര്‍ ജീവനക്കാരുമാണ് പീഡനത്തിന് ഇരയാക്കിയത്. മാസങ്ങളോളം നീണ്ട പീഡനത്തിനൊടുവില്‍ കഴിഞ്ഞ ദിവസം കടുത്ത ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തു വന്നത്. പുറത്ത് പഠിക്കാന്‍ പോയ  മൂത്ത സഹോദരിയോട് പെണ്‍കുട്ടി വിവരം പറയുകയായിരുന്നു. 

പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വനിത പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 17 പേരെ അറസ്റ്റ് ചെയ്തു. ഏഴു മാസത്തോളമാണ് അക്രമികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 66 കാരനായ പ്‌ളംബറാണ്  മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി ആദ്യം പീഡനം നടത്തിയത്. ദൃശ്യം മൊബൈലില്‍ പകര്‍ത്തി അത് കാട്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും ഉപയോഗിക്കുകയായിരുന്നു.  
ഇയാളുടെ സഹായത്തോടെ മറ്റു ജീവനക്കാരും പീഡിപ്പിച്ചു. കഴിഞ്ഞ ജനുവരി മുതല്‍ മകളെ പീഡിപ്പിച്ചെന്ന് കാട്ടിയാണ് പരാതി. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയില്‍ ഹാജരാക്കി. കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഏഴാം ക്‌ളാസ്സ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ