സൗദിയില്‍ വിദേശ നിക്ഷേപത്തില്‍ വന്‍കുതിപ്പ്

Published : Jul 17, 2016, 08:36 PM ISTUpdated : Oct 04, 2018, 04:30 PM IST
സൗദിയില്‍ വിദേശ നിക്ഷേപത്തില്‍ വന്‍കുതിപ്പ്

Synopsis

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സൗദിയില്‍ എത്തിയ വിദേശ നിക്ഷേപം 2015 ലെ ആദ്യ മൂന്നുമാസങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍  ഒന്‍പതു ശതമാനം വര്‍ദ്ധിച്ചതായി ഇതേക്കുറിച്ചുള്ള പഠന റിപ്പോര്‍ട് വ്യക്തമാക്കുന്നു. 94.34 ബില്യണ്‍ റിയാലാണ് ഇക്കാലയളവില്‍ രാജ്യത്തു കൂടുതലായി എത്തിയത്. 2016 ന്റെ  ആദ്യപാദത്തില്‍ 1.135 ട്രില്യണ്‍ റിയാലാണ് സൗദിയിലെ വിദേശ നിക്ഷേപം. സമഗ്രമായ സാമ്പത്തിക പരിഷ്‌ക്കരണ നടപടികളിലേക്ക് ചുവടുമാറ്റുന്ന രാജ്യത്തിന്റെ പുതിയ നയം വന്‍ വിജയത്തിലേക്ക് കുതിക്കുമെന്നതിന്റെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്.

എണ്ണയിതര മാര്‍ഗ്ഗത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത സംരക്ഷിക്കുന്നതിന് ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക വികസന സമിതി തലവനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വിഭാവന ചെയ്ത "വിഷന്‍ 2030" വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് മുഖ്യപരിഗണനയാണ് നല്‍കിയിരിക്കുന്നത്. നൂറു ശതമാനം ഉടമസ്ഥാവകാശത്തോടെ ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് വിദേശ കമ്പനികളെ അനുവദിക്കുന്ന ഉത്തരവ് കഴിഞ്ഞ വര്‍ഷം സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെഞ്ചുവേദന കാര്യമാക്കിയില്ല, കേന്ദ്രസർക്കാരിനെതിരായ സമരത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കുഴഞ്ഞുവീണു; വയോധികൻ മരിച്ചു
ശബരിമല സ്വര്‍ണക്കൊള്ള കേസ്; കെപി ശങ്കരദാസ് റിമാന്‍ഡിൽ, ആശുപത്രി മാറ്റുന്നതിൽ നാളെ തീരുമാനം