വസ്ത്രം വാങ്ങാന്‍ ഇനി സെന്‍ട്രല്‍ ജയിലില്‍ പോകാം...

By Web DeskFirst Published Jun 9, 2016, 7:30 AM IST
Highlights

ജയില്‍ ചപ്പാത്തിയും ചിക്കനുമെല്ലാം ഹിറ്റായിതിന് പിന്നാലെയിതാ ഇനി ജയില്‍ വസ്‌ത്രങ്ങളും വിപണിയിലേക്ക്. ജയില്‍ വസ്‌ത്രങ്ങള്‍ എന്നു കേട്ട് ആരും മുഖം ചുളിക്കണ്ട. പുതിയ ഫാഷന്‍ സങ്കല്‍പ്പങ്ങളെല്ലാം സമ്മേളിക്കുന്ന വിപണിയിലെ ഏതു ബ്രാന്‍ഡിനോടും കിടപിടിക്കുന്ന, താരതമ്യേന വിലക്കുറവുള്ള അതി മനോഹരമായ വസ്‌ത്രശേഖരമാണ് പൂജപ്പുരയിലെ ഫ്രീ ഫാഷന്‍ ഫിയസ്റ്റയിലുള്ളത്. പലാസോകള്‍, സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള കുര്‍ത്തകള്‍, അലങ്കാരപ്പണികള്‍ ചെയ്ത സാരികള്‍ ഒപ്പം കുടകള്‍, ചവിട്ടികള്‍ എന്നിവയാണ് ഇപ്പോള്‍ ശേഖരത്തിലുള്ളത്.

ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് വസ്‌ത്രങ്ങള്‍ നിര്‍മ്മിച്ചു നല്‍കും. പുറത്തുനിന്ന് തുണിയെടുത്തു നല്‍കിയാലും മനോഹരമായ വസ്‌ത്രങ്ങള്‍ ഇവിടെ നിന്നും തുന്നി ലഭിക്കും. പതിനാറോളം തടവുകാരാണ് ഇപ്പോള്‍ വസ്‌ത്രനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇതിനു പുറമേ പൊലീസ് യൂണിഫോമുകള്‍ ഇനിമുതല്‍ ഇവിടെ നിന്നും തുന്നും. ജയില്‍ ഡിജിപിയായിരുന്നപ്പോള്‍ ആരംഭിച്ച സ്വപ്നപദ്ധതിയുടെ ഉദ്ഘാടനത്തിന് എക്‌സൈസ് കമ്മീഷണര്‍ ഋഷി രാജ് സിങിനൊപ്പമാണ് ഡിജിപി
ലോക് നാഥ് ബെഹ്റ എത്തിയത്.

 

click me!