തലസ്ഥാനത്ത് കുടിവെള്ള വിതരണത്തിന് കടുത്ത നിയന്ത്രണം

Published : Apr 18, 2017, 04:14 AM ISTUpdated : Oct 05, 2018, 03:10 AM IST
തലസ്ഥാനത്ത് കുടിവെള്ള വിതരണത്തിന് കടുത്ത നിയന്ത്രണം

Synopsis

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കുടിവെള്ള വിതരണത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ജല അതോറിറ്റി. ഇന്നുമുതല്‍ അരുവിക്കരയില്‍  നിന്നുള്ള പമ്പിംഗ് 25 ശതമാനം കുറച്ചു. കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ കുടിവെള്ള വിതരണത്തിനും വിനിയോഗത്തിനും ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.

വേനല്‍ പകുതിയാകും മുന്‍പ് പേപ്പാറ അണക്കെട്ടില്‍ നിന്നുള്ള കാഴ്ച. വറ്റി വരണ്ട ജലസംഭരണി. പേപ്പാറയില്‍ നിന്ന് വൈദ്യുതി ഉത്പാദന ശേഷം തുറന്നു വിടുന്ന വെള്ളം അരുവിക്കരയിലേക്കൊഴുക്കി അവിടെ നിന്ന് തലസ്ഥാന നഗരത്തിലേക്കെത്തിക്കുന്നതാണ് പതിവ്. നഗരത്തില്‍ വിതരണം ചെയ്യുന്ന 300 ദശ ലക്ഷം ലിറ്ററും വിവിധ ചെറുകിട പദ്ധതികളും ചേര്‍ത്ത് 400 ദശ ലക്ഷം ലിറ്ററാണ് തിരുവനന്തപുരം നഗരത്തിലെ പ്രതിദിന ജല ഉപയോഗം.

ഇതനുസരിച്ച് ഇനി ഒരുമാസത്തേക്കുള്ള വെള്ളം പോലും അവശേഷിക്കുന്നില്ല. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് മണിവരെ പമ്പിംഗ് നിയന്ത്രണമുണ്ടാകും. താഴ്ന്ന പ്രദേശങ്ങളിലെ വിതരണം വാല്‍വു വഴി നിയന്ത്രിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം.നെയ്യാര്‍ ഡാമില്‍ നിന്നുള്ള വെള്ളം അരുവിക്കരയിലേക്കെത്തിക്കാനുള്ള സാധ്യതകളും പരിഗണിക്കും.

വരള്‍ച്ച മുന്‍നിര്‍ത്തി സംസ്ഥാനത്താകെ ജലവിനിയോഗത്തിന് കടുത്ത നിയന്ത്രണമുണ്ട്. കുടിവെള്ളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്. ജലദുരുപയോഗം തടയാന്‍ സ്ക്വഡുകളിറങ്ങും. കുടിവെള്ളം പാഴാക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനാണ് നിര്‍ദ്ദേശം . പാലക്കാട് മലപ്പുറം കാസര്‍കോട് ജില്ലകളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമെന്നാണ് ജലവിഭവകുപ്പിന്റെ വിലയിരുത്തല്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ