
നരസിംഗപൂര്‍: കത്തിക്കൊണ്ടിരിക്കുന്ന ഓയില്‍ ടാങ്കര്‍ അയാള്‍ മറ്റൊന്നും ആലോചിക്കാതെ അയാള്‍ മുന്നോട്ട് ഓടിച്ച് കൊണ്ടുപോയി. ശരീരമാസകലം പൊള്ളലേറ്റെങ്കിലും ഡ്രൈവര്‍ രക്ഷപെട്ടു. ഒപ്പം ജീവന്‍ രക്ഷപെട്ടത് നരസിംഗപൂരിലെ നിരവധി ആളുകള്‍ക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ നഗരമധ്യത്തില്‍ വന്‍ തീപിടുത്തം ഉണ്ടാവാനുള്ള സാഹചര്യമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
നഗരമധ്യത്തിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ എങ്ങനെയാണ് തീപിടിച്ചതെന്ന് ടാങ്കര്‍ ഡ്രൈവര്‍ സാജിദിന് അറിയില്ല. പക്ഷേ തീപിടിച്ച ടാങ്കര്‍ തിരക്കേറിയ നഗരത്തിലെ ഒഴിഞ്ഞ ഇടത്തേയ്ക്ക് വണ്ടിയോടിച്ചത് ജീവന്‍ കൈയ്യിലെടുത്തായിരുന്നു.
പെട്രോള്‍ സൂക്ഷിച്ച ഇടത്തേയ്ക്ക് തീ പടരാതിരിക്കാനായിരുന്നു ഈ സാഹസം. ഭോപ്പാലില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെയുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് നരസിംഹപുര്‍. വഴിയില്‍ നിന്ന ഒരാളുടെ ഫോണില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവത്തിന്റെ ഭീകരത പുറത്ത് വന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam