സംസ്ഥാനത്ത് വരാനിരിക്കുന്നത് 100 വര്‍ഷത്തിനിടയിലെ കൊടും വേനല്‍

Published : Dec 21, 2016, 08:30 AM ISTUpdated : Oct 04, 2018, 05:09 PM IST
സംസ്ഥാനത്ത് വരാനിരിക്കുന്നത് 100 വര്‍ഷത്തിനിടയിലെ കൊടും വേനല്‍

Synopsis

കാലവര്‍ഷത്തിന് പിന്നാലെ തുലാവര്‍ഷവും ചതിച്ചു.  മണ്‍സൂണ്‍ കാലത്ത് കിട്ടിയത് 34 ശതമാനം മഴ മാത്രം. പിന്നെ പ്രതീക്ഷയുണ്ടായിരുന്ന തുലാ വര്‍ഷത്തില്‍ മഴ ലഭിച്ചത് 38 ശതമാനം മാത്രം.  സെപ്തംബറിന് ശേഷം മഴദിനങ്ങള്‍ തീരെ കുറവ്. വേനലിന്റെ വരവറിയിക്കുന്ന കൊടും ചൂടും വരണ്ട കാറ്റും ഇപ്പോഴേ അനുഭവപ്പെട്ടു തുടങ്ങി. പലയിടത്തും മണ്ണ് വരണ്ടുതുടങ്ങി. ഇത്തരമൊരു സ്ഥിതി നൂറുവര്‍ഷത്തിനിടെ ഇതാദ്യമാണ്.

ഒരു ജില്ലയില്‍ പോലും തുലാമഴ വേണ്ട അളവില്‍ കിട്ടിയിട്ടില്ല. കോഴിക്കോട്ട് 82 ശതമാനമാണ് കുറവ്. തിരുവനന്തപുരത്ത് 79 ശതമാനവും കാസര്‍കോട് 78 ശതമാനവും മലപ്പുറത്ത് 74 ശതമാനവും മഴ കുറഞ്ഞു. തൃശൂര്‍, വയനാട്, പാലക്കാട് ജില്ലകളില്‍ 70 ശതമാനത്തിലേറെയാണ് കുറവ്. പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ മാത്രമാണ് സ്ഥിതി അല്‍പ്പം ഭേദം. ഇടവിട്ട് കിട്ടിയേക്കാവുന്ന വേനല്‍ മഴ മാത്രമാണ് ഇനിയുള്ള പ്രതീക്ഷ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ 16കാരിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്; രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു
വെനസ്വേലയിൽ കരയാക്രമണം നടത്തി, തുറമുഖത്തെ ലഹരി സങ്കേതം തകർത്തുവെന്ന അവകാശവാദവുമായി അമേരിക്ക