മയക്കുമരുന്ന് ലഹരിയില്‍ യുവാവ് എ.എസ്.ഐയെ വെട്ടി

By Web DeskFirst Published Apr 9, 2017, 5:40 PM IST
Highlights

തിരുവനന്തപുരം: മയക്കുമരുന്ന് ലഹരിയില്‍ അച്ഛനെയും നാട്ടുകാരെയും ആക്രമിച്ച യുവാവിനെ കീഴ്പ്പെടുത്താനെത്തിയ എ.എസ്.ഐക്ക് വെട്ടേറ്റു. നേമം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മതിമാനാണ് കൈക്കും തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റത്.  മയക്കുമരുന്നിന് അടിമയായ വെള്ളായണി സ്വദേശി അരുണാണ് പൊലീസുകാരെയും നാട്ടുകാരെയും  കൈയ്യിലുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് ആക്രമിച്ചത്.  പൊലീസും നാട്ടുകാരും ചേര്‍ന്ന് അനീഷിനെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എ.എസ്.ഐ മതിമാന്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കന്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

click me!