മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെയ്ക്കുക, എസ്ഐആർ നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാസഖ്യം പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് ബഹുജന മാർച്ച് നടത്താനും രാഹുൽ ഗാന്ധി ആഹ്വാനംചെയ്തിരുന്നു.
ന്യൂഡൽഹി: ഇന്ത്യാസഖ്യം നേതാക്കൾക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ലെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും തുടർന്ന് ചീഫ് ജസ്റ്റിസിന് നിവേദനം സമർപ്പിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. എന്നാൽ, കൂടിക്കാഴ്ചയ്ക്കായി ഇന്ത്യാസഖ്യം നൽകിയ അപേക്ഷ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരസിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇതിന്റെ കാരണം വിശദീകരിച്ച് ചീഫ് ജസ്റ്റിസ് നേതാക്കൾക്ക് ഇമെയിൽ അയച്ചതായും റിപ്പോർട്ടിൽ പറയുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെയ്ക്കുക, എസ്ഐആർ നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാസഖ്യം പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് ബഹുജന മാർച്ച് നടത്താനും രാഹുൽ ഗാന്ധി ആഹ്വാനംചെയ്തിരുന്നു. മാർച്ചിന് പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകുമെന്നും രാഹുൽ ഗാന്ധി അറിയിച്ചിരുന്നു.


