വിദ്യാര്‍ത്ഥികളുടെ മയക്കുമരുന്ന് ഉപയോഗം ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തുന്നു

Published : Jul 07, 2016, 04:35 PM ISTUpdated : Oct 04, 2018, 08:03 PM IST
വിദ്യാര്‍ത്ഥികളുടെ മയക്കുമരുന്ന് ഉപയോഗം ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തുന്നു

Synopsis

യുവാക്കളുടെ ലഹരി ഉപയോഗം ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. മയക്ക് മരുന്നുപയോഗിക്കുന്നവര്‍ 20 വയസിന് താഴെയുള്ളവരാണെന്നതാണ് ശ്രദ്ധേയം. പാലത്തറയ്‌ക്ക് സമീപത്തെ ഒഴിഞ്ഞ തുരുത്താണ് ഇവരുടെ പ്രധാന കേന്ദ്രം. ലഹരി ഉപയോഗത്തിന് ശേഷം കണ്ണില്‍ക്കണ്ടവരയൊക്കെ ആക്രമിക്കും. കഴി‍ഞ്ഞ ദിവസം രാത്രി പാലത്തറ സ്വദേശികളായ ബേബിക്കുട്ടനെയും മകന്‍ ദിനേശനെയും വീട്ടില്‍ കയറി വെട്ടി. ഇരുവരും ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍

പാലത്തറ സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് ആക്രമണത്തിന് പിന്നില്‍. നേരത്തെയും നാട്ടുകാര്‍ക്ക് നേരെ അക്രമം ഉണ്ടായിട്ടുണ്ട്. പലതവണ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രയോജനനമുണ്ടായില്ല. കഴിഞ്ഞ ദിവസത്തെ സംഭവം ശരിയായി അന്വേഷിക്കാനും ഇരവിപുരം പൊലീസ് തയ്യാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ
ക്രിമിനൽ കേസുകളിൽ കരുത്തായി ഡിജിറ്റൽ ഫിംഗർപ്രിന്‍റ് സാങ്കേതികവിദ്യ: കുസാറ്റ് ഗവേഷകർക്ക് പേറ്റന്‍റ്