സപ്ലൈകോയ്‌ക്ക് ബാധ്യതയായി ഡെപ്യൂട്ടേഷന്‍ ജീവനക്കാര്‍

By Web DeskFirst Published Jul 7, 2016, 4:21 PM IST
Highlights

ആയിരം കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യത നേരിടുന്ന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ 3143 സ്ഥിരം ജീവനക്കാരുണ്ട്. ഇവരില്‍ 2054 പേര്‍ സപ്ലൈകോയുടെ  സ്വന്തം ജീവനക്കാരാണ്‍. ബാക്കി 1089 പേര്‍ ഡപ്യൂട്ടേഷന്‍ ജീവനക്കാരാണ്. സപ്ലൈകോയുടെ സ്ഥിരം ജീവനക്കാരും താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടെ എണ്ണായിരത്തോളം പേര്‍ക്ക് വേതനം നല്‍കാന്‍ ഒരു വര്‍ഷം  ആകെ ചെലവ് 56 കോടിയോളം രൂപ. 

എന്നാല്‍ കേവലം 1089 ഡെപ്യൂട്ടേഷന്‍ ജീവനക്കാര്‍ക്ക് മാത്രം ശമ്പളം നല്‍കാന്‍ സപ്ലൈകോ ചെലവഴിക്കുന്നത് 30 കോടിയിലേറെ രൂപയാണ്. സര്‍ക്കാര്‍ സര്‍വ്വീസിലെ ഉയര്‍ന്ന സ്കെയിലും ശമ്പള പരിഷ്കരണ-പെന്‍ഷന്‍ ബാധ്യതകളുമാണ് ഡെപ്യൂട്ടേഷന്‍ ജീവനക്കാര്‍ ബാധ്യതയാകാന്‍ കാരണം. ശമ്പള പരിഷ്കരണം നടപ്പിലാകാത്ത സപ്ലൈകോയിലാകട്ടെ പഴയ സ്കെയിലില്‍ തന്നെയാണ് ഇപ്പോഴും ശമ്പളം. സപ്ലൈകോയുടെ  ബാധ്യത തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

click me!