12 കോടി രൂപയുടെ മയക്കുമരുന്ന്; മുഖ്യപ്രതി അറസ്ററില്‍

By Web DeskFirst Published Feb 22, 2018, 11:08 PM IST
Highlights

മലപ്പുറത്ത് 12 കോടി രൂപയുടെ മയക്കുമരുന്നു പിടികൂടിയ കേസിലെ മുഖ്യപ്രതി അറസ്ററില്‍. 25 ലക്ഷം രുപയുടെ കെററമിനുമായി തമിഴ്‍നാട് സ്വദേശി ബാലാജിയാണ്  പൊലീസ് പിടിയിലായത്.

നാലു ദിവസം മുന്‍പ്   അരിക്കോടു വെച്ചു  6 കോടി രൂപയുടെ മയക്കുമരുന്നുമായി 5 തമിഴ്നാട് സ്വദേശികളെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് തമിഴ്നാട് കുംഭ കോണം സ്വദേശിയായ ബാലാജി യെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് പ്രത്യേക അന്വോഷണസംഘം ഇയാളെ രഹസ്യമായി നീരീക്ഷിച്ചു വരികയായിരുന്നു.

കേരളത്തിലെ മയക്കുമരുന്നു മൊത്ത വിതരണക്കാരാണെന്ന രീതിയിൽ ഇയാളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു പൊലീസ്  കെറ്റമിൻറെ സാമ്പിളുമായി അരീക്കോട്  എത്തിയ ഇയാളെ  എസ് ഐ സിനോദിൻറെ നേതൃത്വത്തിൽ തന്ത്രപരമായി പിടികൂടുകയായിരുന്നു.  

അന്വേഷണത്തിൽ ബാലാജി കേരളം, തമിഴ്നാട് .കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് മാഫിയകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി മനസ്സിലായിട്ടുണ്ട്. ആന്ധ്രയിലെ  കഞ്ചാവ് മൊത്ത വിതരണക്കാരുമായും ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നതായും ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു നൽകിയിരുന്നതായും സൂചനയുണ്ട്.

ആന്ധ്രയിലെ   തന്നെ ആയുധ  ഇടപാടുമായി ബന്ധം സ്ഥാപിച്ച് ആയുധങ്ങൾ കേരളത്തിലേയും തമിഴ്നാട്ടിലേയും ആവശ്യക്കാർക്ക് ഇയാൾ എത്തിച്ചു നൽകുന്നതായും പൊലീസ് പറഞ്ഞു
ഇയാളെ ചോദ്യം ചെയ്തതിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.

രണ്ട് ആഴ്ചയോളമായി പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കത്തിൽ 12 കോടിയോളം വിലവരുന്ന മയക്കുമരുന്നുമായി 15  പ്രതികെളെ അരീക്കോടും, മഞ്ചേരിയിലുമായി
പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് തമിഴ്നാട് ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയകളെ കുറിച്ച് അന്വോഷണ സംഘത്തിന് വിവരം ലഭിക്കുന്നത്.

click me!