സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ജയരാജനും പൊലീസിനും രൂക്ഷ വിമര്‍ശനം

By Web DeskFirst Published Feb 22, 2018, 10:46 PM IST
Highlights

തൃശ്ശൂര്‍: സിപിഎം സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പി ജയരാജനും പൊലീസിനും രൂക്ഷ വിമര്‍ശനം. പാര്‍ട്ടിക്ക് മുകളില്‍ വ്യക്തി പ്രഭാവം വളര്‍ത്താന്‍ ശ്രമിച്ചു. നവ മാധ്യമങ്ങളെ ഇതിനായി ഉപയോഗിച്ചു. ജയരാജനെ തിരുത്തുന്നതില്‍ ജില്ലാ സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലും ജയരാജനെതിരെ ആരോപണമുയര്‍ന്നിരുന്നു.
 
അതേസമയം തന്നെ പൊലീസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. ജനത്തിനെതിരായി ചില പോലീസുകാർ പ്രവർത്തിച്ചു. യുഡിഫ് കാലത്തെ പീഡന നടപടിയിൽ നിന്നും പോലീസ് മുക്തരായില്ല, എന്നിവയാണ് പൊലീസിനെതിരായ വിമര്‍ശനം. മാധ്യമ ഇടപെടലിൽ ജാഗ്രത വേണം. ഓരോ ദിവസത്തെയും വാർത്തകൾ മന്ത്രിമാർ പരിശോധിക്കണമെന്നും  പ്രവര്‍ത്തന റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

click me!