പിടികൂടിയ കൊക്കെയ്ന്‍ കൊണ്ടുവന്നത് കൊച്ചിയിലെ ഹോട്ടലിലേക്ക്

Published : Jan 02, 2018, 11:56 AM ISTUpdated : Oct 04, 2018, 11:52 PM IST
പിടികൂടിയ കൊക്കെയ്ന്‍ കൊണ്ടുവന്നത് കൊച്ചിയിലെ ഹോട്ടലിലേക്ക്

Synopsis

കൊച്ചി: നെടുമ്പാശേരിയില്‍ പിടികൂടിയ 25 കോടി രൂപ വില വരുന്ന കൊക്കെയ്ന്‍ കൊണ്ടുവന്നത് കൊച്ചിയിലെ ഹോട്ടലിലേക്ക്. ഫിലിപ്പീൻസുകാരിയായ ഇടനിലക്കാരിക്കായി ഇവിടെ മുറി ബുക്ക് ചെയ്തിരുന്നു. ബ്രസീലിലെ സാവോ പോളോയിൽ നിന്നാണ് ഇടനിലക്കാരി ജൊഹാനയ്ക്ക് നിർദ്ദേശങ്ങൾ വന്നിരുന്നതെന്നും കണ്ടെത്തയിട്ടുണ്ട്.
 
ബ്രസീലിലെ സാവോ പോളോ കേന്ദ്രീകരിച്ചുള്ള രാജാന്ത്യര ലഹിര മുരന്ന് റാക്കറ്റിലെ ഒരു ഏജന്‍റ് മാത്രമാണ് യുവതിയെന്നാണ് പുറത്ത് വരുന്ന വിവരം. ആര്‍ക്കാണ് ലഹരിമരുന്ന് എത്തിക്കേണ്ടതെന്ന കാര്യത്തില്‍ ഇവര്‍ക്ക് ധാരണയുണ്ടായിരുന്നില്ല. എത്തിക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് സാവോ പോളയില്‍ നിന്ന് വാട്ട്സ് ആപ്പ് വഴി ഇവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയായിരുന്നു.

കൊച്ചി വിമാനത്തിലെത്തിയ ശേഷമാണ് ഒരു ഹോട്ടലിലേക്ക് പോകണമെന്ന് ഇവര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചത്. ഇവര്‍ക്ക് ഓണ്‍ലൈന്‍ വഴി ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്ക്ക ചെയ്തിരുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തത് ആരെന്ന് ഇതുവരെ കണ്ടെത്തിയില്ല.വിദേശത്ത് നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തെന്നാണ് സംശയിക്കുന്നത്. ഹോട്ടലിലെത്തിയ  ശേഷം എങ്ങോട്ട് പോകണമെന്ന് ഇവര്‍ക്ക് നിര്‍ദ്ദേശം കിട്ടുമെന്നായിരുന്നു ഇവരോട് പറഞ്ഞത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ, മരണപ്പെട്ടാൽ രണ്ട് ലക്ഷം ധനസഹായം; മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിനുള്ള ഒരുക്കം പൂർത്തിയായെന്നും ജയകുമാർ
കൊടുമൺ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കെതിരെ പരാതിയും പ്രതിഷേധവും; പിന്നെലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന് ആരോപണം