ഫോൺ പ്രണയം അതിരു വിട്ടു; കാമുകിയെ കാണാന്‍ കാമുകനെത്തി

Published : Jan 02, 2018, 11:53 AM ISTUpdated : Oct 05, 2018, 12:09 AM IST
ഫോൺ പ്രണയം അതിരു വിട്ടു; കാമുകിയെ കാണാന്‍ കാമുകനെത്തി

Synopsis

എടക്കാട്: ഫോൺ പ്രണയം അതിരു വിട്ടപ്പോൾ 40കാരിയായ വീട്ടമ്മ 36കാരനായ കാമുകനെ തേടി കാമുകന്റെ നാട്ടിലെത്തി. രണ്ടു മക്കളുടെ അമ്മയായ കൊയിലാണ്ടി സ്വദേശിനിയാണ് ചാലക്കുന്നിലെ കാമുകനെത്തേടിയെത്തിയത്.

ഇരുവരും മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ചായിരുന്നു കൂടിക്കാഴ്‌ച്ച. നടാൽ റെയിൽവേ ഗേറ്റിനടുത്തായിരുന്നു വ്യത്യസ്തമതവിഭാഗത്തിൽപ്പെട്ട ഇവർ കൂടിക്കാഴ്ചയ്ക്ക് സ്ഥലം നിശ്ചയിച്ചത്. സംഭാഷണം തർക്കത്തിലും ബഹളത്തിലും കലാശിച്ചതോടെ പ്രിൻസിപ്പൽ എസ്.ഐ. മഹേഷ് കണ്ടമ്പേത്തിന്‍റെ നേതൃത്വത്തിൽ എടക്കാട് പൊലീസും സ്ഥലത്തെത്തി.

റോഡരികിൽ നാടകീയരംഗങ്ങളുമുണ്ടായി. യുവാവിനെ നാട്ടിലേക്ക് ക്ഷണിച്ചപ്പോളാണ് നാടകീയരംഗങ്ങളുണ്ടായത്. പൊലീസ് വിളിച്ചതിന്റെ അടിസ്ഥാനത്തിൽ മകനെത്തി സ്ത്രീയെ നാട്ടിലേക്കു കൊണ്ടുപോയി. പൊലീസ് സ്റ്റേഷനിലും വൈകാരികരംഗങ്ങൾ അരങ്ങേറി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; ഉത്തരേന്ത്യൻ മോഡലിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
വാക്കുപാലിച്ച് ദേവസ്വം ബോർഡ്, 5000ത്തിലേറെ പേർക്ക് ഇനി അന്നദാനത്തിന്‍റെ ഭാഗമായി ലഭിക്കുക സദ്യ; ശബരിമലയിൽ കേരള സദ്യ വിളമ്പി തുടങ്ങി