മയക്കുമരുന്ന് ഗുളിക വില്‍പ്പന; രണ്ടംഗ സംഘം പിടിയില്‍

Web Desk |  
Published : Mar 27, 2018, 09:42 PM ISTUpdated : Jun 08, 2018, 05:52 PM IST
മയക്കുമരുന്ന് ഗുളിക വില്‍പ്പന; രണ്ടംഗ സംഘം പിടിയില്‍

Synopsis

കൈനകരി കുന്നത്തറ വീട്ടില്‍ ഗോപിയുടെ മകന്‍ അഭിലാഷ് (37) ആര്യാട് പൂന്തോപ്പ് പുത്തന്‍പുരയ്ക്കല്‍ പ്രകാശന്റെ മകന്‍ പ്രശാന്ത് (32) എന്നിവരാണ് അറസ്റ്റിലായത്. 

ആലപ്പുഴ: മയക്കുമരുന്ന് ഗുളികകള്‍ വില്പന നടത്തുന്ന രണ്ട് അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 200 നൈട്രോസണ്‍ ഗുളികകളും സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കൈനകരി കുന്നത്തറ വീട്ടില്‍ ഗോപിയുടെ മകന്‍ അഭിലാഷ് (37)  ആര്യാട് പൂന്തോപ്പ് പുത്തന്‍പുരയ്ക്കല്‍ പ്രകാശന്റെ മകന്‍ പ്രശാന്ത് (32) എന്നിവരെയാണ് ഹരിപ്പാട് സിഐ ടി.മനോജ്, എസ്‌ഐ ആനന്ദബാബു, എഎസ് ഐ.കെ സജി എന്നിവരുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകുന്നേരം 430 ഓടെ ഹരിപ്പാട് വീയപുരം റോഡില്‍ കൊമളത്ത് കുളങ്ങര ജംഗ്ഷനില്‍ വെച്ചാണ് ഇവരെ കാര്‍ തടഞ്ഞു നിര്‍ത്തി പിടികൂടിയത്. രണ്ട് പ്രതികളില്‍ നിന്നും 100 വീതം നൈട്രോസണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്. പ്രതികളെ ഹരിപ്പാട് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വരവേറ്റ് ലോകം! സിഡ്‌നിയിൽ ബോണ്ടി ബീച്ച് ആക്രമണ ഇരകൾക്ക് ആദരം; ജപ്പാനും കൊറിയയും പാരമ്പര്യ തനിമയോടെ പുതുവത്സരത്തെ വരവേറ്റു
ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ