നിര്‍മാണ തീയതി രേഖപ്പെടുത്താതെ മരുന്ന് കമ്പനികളുടെ തട്ടിപ്പ് തുടരുന്നു

By Web DeskFirst Published Jun 23, 2016, 8:32 PM IST
Highlights

ആന്റിബയോട്ടിക്കായ സെഫിക്‌സിം. വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നിന് ഒരു ഗുളികയ്‌ക്ക് വില എട്ടു രൂപ 90 പൈസ. 10 എണ്ണം അടങ്ങുന്ന ഒരു സ്ട്രിപ്പിന് വില 89 രൂപ. മുംബൈ ആസ്ഥാനമായ യുനികെം കമ്പനിയുടെ നിലവില്‍ വിപണിയിലുണ്ടായിരുന്ന, 2015 ല്‍ നിര്‍മിച്ച മരുന്നിന് 89 രൂപ വിലയാക്കി വില്‍പനക്കെത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇതേ കമ്പനിയുടെ തന്നെ ഈ വര്‍ഷം ജനുവരിയില്‍ നിര്‍മിച്ചെന്ന് അവകാശപ്പെടുന്ന ഇതേ മരുന്നിന് വില 121 രൂപ 25 പൈസ. വില നിയന്ത്രണ പട്ടികയിലുള്‍പ്പെട്ട മരുന്നിന് നിശ്ചിത വിലയേക്കാള്‍ 32 രൂപ കൂടുതല്‍. വില നിയന്ത്രണം അട്ടിമറിച്ചുളള നടപടി. കൂടാതെ ഈ മരുന്നുകളുടെ സ്ട്രിപ്പില്‍ ബാച്ച് നമ്പരോ നിര്‍മാണത്തിയതിയോ ഒന്നും പ്രിന്റ് ചെയ്തിട്ടില്ല. പകരം സ്റ്റിക്കര്‍ ഒട്ടിച്ചിരിക്കുകയാണ്. നിര്‍മാണ തിയതിയും കാലാവധി അവസാനിക്കുന്ന സമയവും വിലയുമൊക്കെ തോന്നിയ രീതിയില്‍ മാറ്റാവുന്ന സംവിധാനം.

ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക് നിയമത്തിന്റെ നഗ്‌നമായ ലംഘനമാണിത്.

 

click me!