ഒളിംപിക് കമ്മിറ്റിയുടെ വിലക്ക്: കുവൈത്ത് കോടതിയിലേക്ക്

By Web DeskFirst Published Jun 23, 2016, 7:14 PM IST
Highlights

അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ കുവൈത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റിയുടെ തീരുമാനം നീതികരിക്കാനാവാത്തതാണെന്നും ഇതുവഴി ദേശീയ ഒളിംപിക് കമ്മിറ്റിക്കുണ്ടായ നഷ്ടം ഒരു ലക്ഷം കോടി അമേരിക്കന്‍ ഡോളറാണെന്ന് സ്‌പോര്‍ട്‌സ് യുവജനകാര്യ വകുപ്പ് മന്ത്രി ഷേഖ് സല്‍മാന്‍ അല്‍ ഹുമുദ് അല്‍ സാബാ. പ്രസ്തുത വിഷയം, ഒളിംപിക് നിയമത്തിലെ അറുപത്തിയൊന്നാം വകുപ്പനുസരിച്ച് സ്ഥാപിതമായ സ്വിസ് കോടതിയില്‍ ബോധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈറ്റിനോട് ഒളിംപിക് കമ്മിറ്റി സ്വീകരിച്ച നിലപാട് അംഗീകരിക്കാനാവില്ല. രാജ്യത്തെ സ്‌പോര്‍ടസ് ക്ലബുകളും, അസോസിയേഷനുകളുടെ മേല്‍ ഐ.ഒ.സി  ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണംപോലും നടത്താതെയാണ് കുവൈത്തിനെ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. കുവൈറ്റിനെതിരായ തീരുമാനത്തെ ചെറുക്കാനും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയോട് പരമാവധി സഹകരിക്കാനുമാണ് കുവൈറ്റ് ആദ്യം മുതല്‍ ശ്രമിച്ചിരുന്നത്. എന്നിട്ടും ഫലപ്രദമായിരുന്നില്ല തീരമാനം എന്നതുകൊണ്ടാണ് നിയമ നടപടിക്ക് മുതിരുന്നത്. അതിനിടെ, കഴിഞ്ഞ ദിവസം രാജ്യത്തെ സ്‌പോര്‍ടസ് രംഗത്ത് സമൂലമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള തീരുമാനവും സര്‍ക്കാര്‍ എടുത്തിരുന്നു.

click me!