
കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. രാജ്യാന്തര വിപണിയില്‍ ഒരു കോടിയോളം രൂപ വിലവരുന്ന ലഹരി മരുന്ന് എക്സൈസ് സംഘം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു.
50 ഗ്രാം എം.ഡി.എം.എ, 250 ഗ്രാം ചരസ്, കൊക്കൈന്‍, ഹാഷിഷ് തുടങ്ങി രാജ്യാന്തര വിപണിയില്‍ ഒരു കോടിയോളം വില വരുന്ന ലഹരി മരുന്നാണ് എക്സൈസ് സംഘം പിടികൂടിയത്. വില കൂടിയ ലഹരി മരുന്ന് കൊച്ചിയില്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനത്തില്‍ ലഹരി മരുന്ന് കടത്താന്‍ ശ്രമിക്കവെ കൊച്ചി കുണ്ടന്നൂരില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചത്. വാഹനം ഓടിച്ചിരുന്ന കൊച്ചി കുമ്പളം സ്വദേശി അനീഷിനെ അറസ്റ്റ് ചെയ്തു.
പിടികൂടിയ എം.ഡി.എം.എയുടെ ഒരു ചെറിയ കുപ്പിയ്ക്ക് 35,000 രൂപ വില വരും. എം.ഡി.എം.എ ഒരു തുള്ളി മതി ലഹരിയിലേക്ക് വീഴാന്‍. ചരസിന്‍റെന്റെ ചെറിയ പാക്കറ്റൊന്നിന് 5000 രൂപ വരെയാണ് ലഹരി മരുന്ന് കച്ചവടക്കാര്‍ ഈടാക്കുന്നത്. കൊച്ചിയിലെ സ്ഥിരം ഇടപാടുകാരായ യുവാക്കളെ ലക്ഷ്യമിട്ടാണ് പിടിയിലായ അനീഷ് ലഹരിമരുന്ന് എത്തിച്ചിരുന്നത്. ലഹരി മരുന്ന് ഉപയോഗത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനമാണ് കൊച്ചി നഗരത്തിന്. വന്‍ തോതില്‍ മയക്കുമരുന്ന് പിടികൂടിയത സാഹചര്യത്തില്‍ പരിശോധന കര്‍ശനമക്കാനാണ് എക്സൈസിന്റെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam