പൊലീസുകാരന്‍ മദ്യലഹരിയില്‍ കാറോടിച്ചു; നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കണിയാപുരത്ത് രണ്ട് പേര്‍ മരിച്ചു

Published : Nov 15, 2018, 09:01 PM ISTUpdated : Nov 15, 2018, 09:04 PM IST
പൊലീസുകാരന്‍ മദ്യലഹരിയില്‍ കാറോടിച്ചു; നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കണിയാപുരത്ത് രണ്ട് പേര്‍ മരിച്ചു

Synopsis

ചാന്നാങ്കര സ്വദേശി മഹീൻ ആണ് മദ്യ ലഹരിയില്‍ കാർ ഓടിച്ച് രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയത്. ഇയാൾ ദീർഘകാലമായി അവധിയെടുത്ത് വിദേശത്ത് ആയിരുന്നു. അവധി കാലാവധി കഴിഞ്ഞും സർവീസിൽ കയറിയിട്ടില്ല. മഹീനെതിരെ നരഹത്യക്ക് കേസെടുത്തതായി പൊലീസ് അറിയിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കാണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ മദ്യപിച്ച് കാര്‍ ഓടിച്ചത് പൊലീസുകാരനാണെന്ന് വ്യക്തമായി. ചാന്നാങ്കര സ്വദേശി മഹീൻ ആണ് മദ്യ ലഹരിയില്‍ കാർ ഓടിച്ച് രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയത്. ഇയാൾ ദീർഘകാലമായി അവധിയെടുത്ത് വിദേശത്ത് ആയിരുന്നു. അവധി കാലാവധി കഴിഞ്ഞും സർവീസിൽ കയറിയിട്ടില്ല. മഹീനെതിരെ നരഹത്യക്ക് കേസെടുത്തതായി പൊലീസ് അറിയിച്ചു

ഇന്ന് വൈകിട്ട് നടന്ന അപകടത്തില്‍ മുത്തച്ഛനും കൊച്ചുമകളും ആണ് മരിച്ചത്. കാൽനട യാത്രക്കാരായ അബ്ദുൾ സലാം (75), കൊച്ചുമകള്‍ ആലിയ (11) എന്നവരുടെ വിയോഗത്തിന്‍റെ ദു:ഖത്തിലാണ് ബന്ധുക്കളും നാട്ടുകാരും. മൂന്നു പേരാണ് അപകടമുണ്ടാക്കിയ കാറിനകത്ത് ഉണ്ടായിരുന്നത്. ഇവർ മദ്യപിച്ചിരുന്നെന്ന് വ്യക്തമായതോടെ നാട്ടുകാർ കാര്‍ അടിച്ചു തകർത്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ