മദ്യപിച്ച് വാഹനമോടിച്ച് മരണത്തിനിടയാക്കുന്നവര്‍ക്ക് ഇനി ഏഴുവർഷം തടവ്

Published : Dec 23, 2017, 08:45 AM ISTUpdated : Oct 05, 2018, 01:02 AM IST
മദ്യപിച്ച് വാഹനമോടിച്ച് മരണത്തിനിടയാക്കുന്നവര്‍ക്ക് ഇനി ഏഴുവർഷം തടവ്

Synopsis

ദില്ലി: മദ്യപിച്ച് വാഹനമോടിച്ച്  മരണത്തിനിടയാക്കുന്നവർക്ക് ഏഴു വർഷം തടവുനൽകാൻ തയാറെടുത്ത് സർക്കാർ. കൂടാതെ റജിസ്ട്രേഷൻ സമയത്ത് തേർഡ് പാർട്ടി ഇൻഷുറൻസ് വേണമെന്നതും നിർബന്ധമാക്കുന്നുണ്ട്. നിലവിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്ക് രണ്ടുവർഷം തടവും പിഴയുമാണ് ശിക്ഷ. ശിക്ഷ കൂടുതല്‍ കഠിനമാക്കണമെന്നും സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

നേരത്തെ വിഷയം പരിഗണിച്ച സ്റ്റാൻഡിങ് കമ്മിറ്റി മദ്യപിച്ച് വാഹനമോടിക്കുകയും ഒരാളുടെ മരണത്തിന് ഇടയാക്കുകയും ചെയ്യുന്നത് കുറ്റകരമായ കുറ്റകൃത്യമായി കണക്കിലെടുത്ത് 10 വർഷം കഠിന തടവുനൽകണമെന്ന് ശുപാർശ ചെയ്തിരുന്നു. അതുപോലെ വാഹനങ്ങള്‍ക്ക് തേര്‍ഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കണമെന്നും നിർദേശമുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം