മദ്യപിച്ച് ജീവനക്കാരെ അസഭ്യം പറഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

By web deskFirst Published Nov 28, 2017, 11:22 PM IST
Highlights

ഇടുക്കി: മൂന്നാര്‍ പെട്ടിമുടി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍. സുധീഷ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ട് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.അമിത് മാലിക് ഐഎഫ്എസ് ഉത്തരവിറക്കിയിരിക്കുന്നത്. കഴിഞ്ഞ 25ന് അര്‍ദ്ധരാത്രിയ്ക്ക് ശേഷം അമിതമായി മദ്യപിച്ച് പെട്ടിമുടി ഫോറസ്റ്റ് സ്റ്റേഷനിലെത്തിയ സുധീഷ് കുമാര്‍ കീഴ് ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. 

ഈ സമയത്ത് സ്റ്റേഷന്‍ ചാര്‍ജുണ്ടായിരുന്ന സെക്ഷന്‍ ഫോറസ്റ്റര്‍ എ. ശിവപ്രസാദിനെ ഇയാള്‍ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്റെ അധീനതയിലുള്ള ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ അതിഥികളായുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ക്ക് നേരെ സുധീഷ്‌കുമാര്‍ ഭീഷണി ഉയര്‍ത്തുകയും സഞ്ചാരികള്‍ക്ക് നേരെ അസഭ്യ വര്‍ഷം ചൊരിയുകയും ചെയ്തു. 

കഴിഞ്ഞ 25ന് അര്‍ദ്ധരാത്രിയ്ക്ക് ശേഷം അമിതമായി മദ്യപിച്ച് പെട്ടിമുടി ഫോറസ്റ്റ് സ്റ്റേഷനിലെത്തിയ സുധീഷ് കുമാര്‍ കീഴ്ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ഈ സമയത്ത് സ്റ്റേഷന്‍ ചാര്‍ജുണ്ടായിരുന്ന സെക്ഷന്‍ ഫോറസ്റ്റര്‍ എ. ശിവപ്രസാദിനെ ഇയാള്‍ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്റെ അധീനതയിലുള്ള ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ അതിഥികളായുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ക്ക് നേരെ സുധീഷ്‌കുമാര്‍ ഭീഷണി ഉയര്‍ത്തുകയും സഞ്ചാരികള്‍ക്ക് നേരെ അസഭ്യ വര്‍ഷം ചൊരിയുകയും ചെയ്തു.  

വനംവകുപ്പിന്റെ യശസ്സിന് കോട്ടം വരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുയും ജീവനക്കാരേയും അതിഥികളേയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതെന്ന് പ്രഥമ ദൃഷ്ട്യാ ബോദ്ധ്യപ്പെട്ടതോടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
 

click me!