
ബീജിംഗ്: മദ്യപിച്ച് തറയില്‍ തെന്നിവീണ് കാല്‍ ക്ലോസറ്റില്‍ കുടുങ്ങിയ ചൈനീസ് യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രാത്രിയിലാണ് സംഭവം.കാല്‍ ക്ലോസറ്റില്‍ കുടുങ്ങി ഏറെ നേരത്തിന് ശേഷമാണ് വീട്ടുകാര്‍ പോലും സംഭവമറിയുന്നത്. ഉടന്‍ തന്നെ യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടര്‍ന്ന് വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സെത്തി യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും ഫോട്ടോകളുമാണ് വ്യാപകമായി പ്രചരിക്കുന്നത്.
വിവിധ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഏറെ നേരം പണിപ്പെട്ടാണ് ക്ലോസറ്റിനകത്ത് കുടുങ്ങിയ കാല്‍ വലിയ പരിക്കുകള്‍ കൂടാതെ രക്ഷാപ്രവര്‍ത്തകര്‍ ഊരിയെടുത്തത്. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam