ചിതയ്ക്ക് തീ കൊടുത്തു; പുകയടിച്ച ശവം ചുമച്ചു.!

Web Desk |  
Published : Jun 26, 2018, 10:27 AM ISTUpdated : Oct 02, 2018, 06:43 AM IST
ചിതയ്ക്ക് തീ കൊടുത്തു; പുകയടിച്ച ശവം ചുമച്ചു.!

Synopsis

ചിതയില്‍ ശവം വച്ച് കത്തിച്ചപ്പോള്‍ പുകയടിച്ചതോടെ മരിച്ച മനുഷ്യന്‍ ചുമയ്ക്കാന്‍ തുടങ്ങി, പിന്നാലെ വെള്ളം ആവശ്യപ്പെട്ടു

ഭോപ്പാല്‍: ചിതയില്‍ ശവം വച്ച് കത്തിച്ചപ്പോള്‍ പുകയടിച്ചതോടെ മരിച്ച മനുഷ്യന്‍ ചുമയ്ക്കാന്‍ തുടങ്ങി, പിന്നാലെ വെള്ളം ആവശ്യപ്പെട്ടു. എന്നാല്‍  ഈ രണ്ടാം ജന്മം മുപ്പത് നിമിഷം മാത്രമേ നിന്നുള്ളൂ. ഡോക്ടര്‍മാര്‍ മരണമടഞ്ഞെന്ന് വിധിയെഴുതിയ 45 കാരനാണ് ചിതകൊളുത്തുന്നതിന് തൊട്ടുമുമ്പ് നിര്‍ത്താതെ ചുമയ്ക്കുകയും ജീവനുണ്ടെന്ന് കണ്ട് ആള്‍ക്കാര്‍ വിറകെല്ലാം മാറ്റി എഴുന്നേല്‍പ്പിച്ച് ഇരുത്തിയപ്പോള്‍ വെള്ളം കുടിക്കുകയും ചെയ്തതിന് ശേഷം വീണ്ടും മരിക്കുകയും ചെയ്തത്.  മദ്ധ്യപ്രദേശിലെ നരസിംഹപൂര്‍ ജില്ലയിലാണ് സംഭവം അരങ്ങേറിയത്.

ടില്ലു കോള്‍ എന്നയാളാണ് മരണത്തില്‍ നിന്നും ഉയര്‍ന്നെഴുന്നേറ്റ വ്യക്തി. കഴിഞ്ഞ ശനിയാഴ്ചയാണ് രാജേഷ് എന്ന് വിളിക്കുന്ന ഇയാളുടെ മരണം നടന്നത്.  കാര്യങ്ങള്‍ എല്ലാം നടന്നത് ഒരു മണിക്കൂറിനകത്തായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ശക്തമായ ശ്വാസംമുട്ടലിനെ തുടര്‍ന്ന് ടില്ലുവിനെ ഗദര്‍വാരാ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായ രീതിയിലുള്ള മദ്യപാനമാണ് കാരണമെന്നായിരുന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

രാവിലെ ആറ് മണിയോടെ ഇയാള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് അന്ത്യകര്‍മ്മങ്ങള്‍ക്കായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയും കൊണ്ടുവരികയും ചെയ്തു. 11 മണിയോടെയാണ് ശ്മശാനത്തില്‍ എത്തിച്ച് മൃതദേഹം ചിതയില്‍ വെയ്ക്കുകയും ചെയ്തു. മന്ത്രവും മതപരമായ ചടങ്ങുകളും അവസാനിച്ച് മൂത്തമകന്‍ ചിതയ്ക്ക് തീ കൊളുത്തുന്നതിന് സെക്കന്റുകള്‍ക്ക് മുമ്പാണ് ശരീരം അനങ്ങുന്ന പോലെ തോന്നിയത്. 

രാജേഷ് ഒന്നു ചുമച്ചതായിരുന്നു. പെട്ടെന്ന് തന്നെ ശരീരത്ത് വെച്ചിരുന്ന വിറകുകമ്പുകളെല്ലാം എടുത്തുമാറ്റി തൊട്ടടുത്ത ബഞ്ചിലേക്ക് മാറ്റിക്കിടത്തുകയും വെള്ളം നല്‍കുകയും ചെയ്തു. പകുതിയോളം വെള്ളം കുടിക്കുകയും ചെയ്തു. അതേസമയം ശരീരത്തിന്‍െ് മറ്റുളള ഭാഗങ്ങള്‍ നിശ്‌ലമായിരുന്നു. 
വെള്ളം കുടിച്ചു കഴിഞ്ഞു പിന്നെയും കുറച്ചു നേരം കൂടി ജീവനോടെ ഇരുന്നു. അപ്പോഴും ശരീരത്തെ ചൂട് നഷ്ടപ്പെട്ടില്ലായിരുന്നു. തുടര്‍ന്ന് നാട്ടുകാരെല്ലാം ചേര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയും ഡോക്ടര്‍മാര്‍ ഇസിജി എടുത്ത ശേഷം ഒബ്‌സെര്‍വേഷന്‍ റൂമിലേക്ക് മാറ്റുകയും ചെയ്തു. 

എന്നാല്‍ 30 മിനിറ്റിന് ശേഷം ഡോക്ടര്‍മാര്‍ വീണ്ടും വന്ന് ഇയാള്‍ മരിച്ചെന്നു വ്യക്തമാക്കി. അതേസമയം ഇത്തവണ ശരീരം പോസ്റ്റുമാര്‍ട്ടം ചെയ്ത ശേഷമാണ് വീട്ടുകാര്‍ക്ക് വിട്ടു നല്‍കിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാഹിതയായ 25കാരിയോട് പ്രണയം, ഫോൺ കാളിനെ ചൊല്ലിയുള്ള തർക്കത്തിൽ കൊലപാതകം, താലി ഭർത്താവിന് കൊറിയർ അയച്ച് 22കാരൻ
കല്യാണ ചെലവിനായി മോഷണം; നാടു വിടുമ്പോൾ കള്ളൻ പിടിയിൽ, പിടിയിലായത് അസം സ്വദേശി