
അതിര്‍ത്തി കടന്നെത്തുന്ന ഉണക്ക മത്സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ കേരളത്തില്‍ കാര്യക്ഷമമല്ല. പരാതി ഉയരുമ്പോഴുള്ള പരിധോനയല്ലാതെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്‍റെ നടപടികളുമില്ല. മത്സ്യഫെഡിനും ഫിഷറീസ് വകുപ്പിനും സംസ്ഥാനത്ത് ശാത്രീയ സംസ്കരണ ശ്യംഖല ഇല്ലാത്തതും സ്ഥിതി ഗുരുതരമാക്കുന്നു.
കേരളത്തിലെത്തുന്ന മത്സ്യ വിഭവങ്ങളുടെ പരിശോധന ചുമതല ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനാണ്. നാലു സാംപിളുകള്‍ ശേഖരിച്ച് പരിശോധന പൂര്‍ത്തിയാക്കാനെടുക്കുന്നത് ഒരുമാസത്തിലേറെ. ആക്ഷേപമുണ്ടെങ്കില്‍ പരിശോധന പിന്നെയും നീളും. ഇതു കൂടാതെയാണ് കേന്ദ്ര ഏജന്‍സിയായ എന്‍എബിഎല്‍ അംഗീകാരമുള്ള ലാബുകള്‍ വേണ്ടത്ര കേരളത്തില്‍ ഇല്ല എന്ന വസ്തുതയും. ഇവിടെ സര്‍ക്കാര്‍ സംവിധാനത്തിലുള്ളത് പത്തില്‍ താഴെമാത്രം.
സ്വകാര്യ മേഖലയ്‌ക്ക് പൂര്‍ണമായും ആധിപത്യമുള്ള വിപണിയാണ് കേരളത്തിലെ മത്സ്യ മേഖല. ഉല്പാദനം, സംസ്കരണം, വിപണനം തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡിന് ഇതുവരെ വിപണിയില്‍ ഇടപെടാനുള്ള കെല്‍പായിട്ടില്ല.
ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചൊരിടത്തും ഫിഷറീസിനും ശാസ്‌ത്രീയമായ ഉണക്കമീന്‍ സംസ്കരണ കേന്ദ്രങ്ങളില്ല. ഇതാണ് സ്വകാര്യ മേഖലയുടെ തുറുപ്പ്. ടണ്‍ കണക്കിന് ഉറക്ക മത്സ്യം അതിര്‍ത്തി കടന്നെത്തുന്നു, പരിശോധനയോ നിയന്ത്രണമോ ഇല്ലാതെ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam